2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫറോക്ക് എടക്കഴിക്കടവിലെ ചീര്‍പ്പ് തകര്‍ന്നു; നൂറുകണക്കിന് കുടുംബങ്ങള്‍ ഉപ്പുവെള്ള ഭീഷണിയില്‍

ഫറോക്ക്: എടക്കഴിക്കടവ് വടക്കുമ്പാട് പുഴയോരത്തെ ചീര്‍പ്പ് തകര്‍ന്നു തീരമേഖല ഉപ്പുവെള്ള ഭീഷണിയില്‍. സ്രാങ്ക്പടി എടക്കഴിക്കടവില്‍ നൂറുകണക്കിനു വീടുകളിലെ കിണറുകളും ജലസ്രോതസുകളുമാണു ഭീഷണി നേരിടുന്നത്.
പുഴയില്‍ നിന്ന് ഉപ്പുവെള്ളം കയറാതിരിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മമ്മിച്ച ചീര്‍പ്പ് പാലമാണു തകര്‍ന്നത്. ഇതോടെ വടക്കുമ്പാട് പുഴിയില്‍ നിന്ന് എടക്കഴിക്കടവ് തോടിലൂടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഉപ്പു കലര്‍ന്ന വെള്ളമെത്തുകയാണ്.
ഫറോക്ക് മുനിസിപ്പാലിറ്റിയിലെ മൂന്ന് വാര്‍ഡുകളിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലൂടെയാണു തോട് കടന്നുപോകുന്നത്. പാലത്തിന്റെ ഷട്ടറുകള്‍ തകര്‍ന്നതിനെ തുടര്‍ന്നു താല്‍ക്കാലിക ബണ്ടു നിര്‍മിച്ചാണ് ഉപ്പുവെള്ളം കയറുന്നുതു തടയാറ്. എന്നാല്‍ നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയുമുണ്ടായിട്ടില്ല. പുഴയില്‍ ശക്തമായ വേലിയേറ്റമുണ്ടായില്‍ പ്രദേശത്തെ മുഴുവന്‍ ജലസ്രോതസുകളും മലിനമാകുമെന്ന ഭീഷണയിലാണു നാട്ടുകാര്‍. കഴിഞ്ഞ വര്‍ഷം ശക്തമായ വേലിയേറ്റത്തില്‍ എടക്കഴിത്തോട് നിറഞ്ഞുകവിഞ്ഞു സമീപത്തെ വീടുകളുടെ മുറ്റത്തുവരെ ഉപ്പുവെള്ളമെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.