2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സ് കട്ടപ്പുറത്ത്: ‘ഫിറ്റ്‌നസ് വാങ്ങാന്‍’ പണമില്ല!

പൊന്നാനി: വെറും 600 രൂപയ്ക്കു പുതുക്കാമായിരുന്ന ഫിറ്റ്‌നസ് പുതുക്കാന്‍ ഇനി 37,000 രൂപ അടയ്‌ക്കേണ്ട അവസ്ഥയിലാണ് പൊന്നാനി ഫയര്‍ഫോഴ്‌സിലെ ആംബുലന്‍സ്. അത്രമാത്രം പണമടയ്ക്കാനുള്ള ‘ഫിറ്റ്‌നസ് ‘ ഇല്ലാത്തതിനാല്‍ വണ്ടിയിപ്പോള്‍ കട്ടപ്പുറത്താണ്.
ഫിറ്റ്‌നസ് പുതുക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 50 രൂപ പിഴയടയ്ക്കണമെന്ന നിയമമാണ് വില്ലനായത്. 2016ല്‍ ഫിറ്റ്‌നസ് പുതുക്കേണ്ടിയിരുന്ന ആംബൂലന്‍സ് നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇതിനായി 35,000 രൂപ ചെലവഴിക്കുകയും ചെയ്തു. രണ്ടു മാസം മുന്‍പ് എല്ലാം പണിയും പൂര്‍ത്തിയാക്കി ഇറക്കിയപ്പോഴാണ് ഫിറ്റ്‌നസ് പുതുക്കാന്‍ 37,000 രൂപ അടക്കാന്‍ ആര്‍.ടി.ഒ പറഞ്ഞത്.
മഴക്കാലമാകുകയും അപകടസാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമായിട്ടും പിഴയില്‍ ഇളവ് വരുത്തിയിട്ടില്ല. അടിയന്തിര സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇളവ് നല്‍കണമെന്നാണ് ചട്ടം. ചുരുക്കത്തില്‍ ഒരു അപകടം നടന്നാല്‍ പൊന്നാനി ഫയര്‍ഫോഴ്‌സിനു രക്ഷാപ്രവര്‍ത്തനം നടത്താന്‍ നിലവില്‍ ആംബുലന്‍സില്ല.
ഫിറ്റ്‌നസ് പുതുക്കാത്ത ഓരോ ദിവസത്തിനും 50 രൂപ പിഴ ഈടാക്കുന്നതിനെതിരേ ആലുവ സ്വദേശി കോടതിയെ സമീപിക്കുകയും പിഴ നിശ്ചിത തുകയാക്കി നിജപ്പെടുത്തി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍, വിധിപ്പകര്‍പ്പോ സര്‍ക്കുലറോ തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് ഓഫിസില്‍നിന്നു ലഭിക്കുന്ന വിവരമെന്നു പൊന്നാനിയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.