2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

ഫത്ത്ഹുല്‍ ഫത്താഹ് സെന്റര്‍: ബിരുദാനന്തര കോഴ്‌സിന് 25 വരെ അപേക്ഷിക്കാം

വളാഞ്ചേരി: അത്തിപ്പറ്റ ഫത്ത്ഹുല്‍ ഫത്താഹ് സെന്റര്‍ ബിരുദാനന്തര കോഴ്‌സിന് അപേക്ഷിക്കാനുള്ള തിയതി 25 വരെ നീട്ടി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഫത്ത്ഹുല്‍ ഫത്താഹില്‍ ആരംഭിക്കുന്ന തസവ്വുഫ് ഉപരിപഠന കോഴ്‌സിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. റമദാന്‍ ഉള്‍പ്പെടെ പതിനൊന്നുമാസമാണ് കോഴ്‌സിന്റെ കാലാവധി.
തസവ്വുഫ് ഗ്രന്ഥങ്ങളിലെ ഗവേഷണങ്ങള്‍ക്ക് പുറമെ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, താരീഖ് എന്നീ വിഷയങ്ങളില്‍ മാസാന്ത ക്യാംപും കോഴ്‌സിന്റെ ഭാഗമായി നടക്കും. മാസംതോറും മികച്ച സ്‌റ്റൈപ്പെന്റ് ലഭിക്കുന്ന കോഴ്‌സിലേക്ക് മുത്വവ്വല്‍ ബിരുദധാരികളാണ് അപേക്ഷിക്കേണ്ടത്. പ്രത്യേക ഇന്റര്‍വ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മികച്ച അധ്യാപകരാണ് ക്ലാസ് നല്‍കുക. വിശദ വിവരങ്ങള്‍ക്ക്:7561855023,9744980079.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.