2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

പൗരന്മാരെ രക്ഷിച്ചതിന് നന്ദി അറിയിച്ച് സിംഗപ്പൂര്‍ സര്‍ക്കാര്‍

 

തിരുവനന്തപുരം: മഹാപ്രളയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ അഭിനന്ദനം. മുഖ്യമന്ത്രി പിണറായി വിജയന് ചെന്നൈയിലെ സിംഗപ്പൂര്‍ കൗണ്‍സിലേറ്റ് ജനറല്‍ റോയ് കോയാണ് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ കത്ത് കൈമാറിയത്. മൂന്നാറിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ ഏഴ് സിംഗപ്പൂരുകാരെ രക്ഷിച്ചതിന് പ്രത്യേക നന്ദിയും പ്രകടിപ്പിച്ചു.
സര്‍ക്കാരിനൊപ്പം, ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബു, ദേവികുളം സബ്കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ എന്നിവര്‍ക്കും രക്ഷപ്പെടുത്തിയ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.