2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി കൊല്‍ക്കത്ത; രാജസ്ഥാനെതിരേ ആറു വിക്കറ്റ് വിജയം

കൊല്‍ക്കത്ത: നിര്‍ണായക മത്സരത്തില്‍ രാജസ്ഥാനെ ആറു വിക്കറ്റിന് തോല്‍പിച്ച് കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. 20 ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിന് 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 144 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. ടോസ് നേടിയ കൊല്‍ക്കത്ത രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിങ്ങിനയച്ച് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്തു.
രാജസ്ഥാന്‍ നിരയില്‍ മൂന്ന് മാറ്റവും കൊല്‍ക്കത്ത നിരയില്‍ ഒരു മാറ്റവുമായിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. 22 പന്തില്‍ രണ്ട് സിക്‌സും അഞ്ചും ഫോറുമടക്കം 39 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന്‍ ബാറ്റിങ്ങ് നിരയില്‍ മികച്ച് നിന്നത്. അനിരുദ്ധ് സിങ്ങ് (3), ആര്‍തര്‍ ജൊഫ്രി (6), സോധി (1), കൃഷ്ണപ്പ ഗൗതം (3), ബിന്നി (1) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. രാജസ്താന്‍ താരങ്ങളെ റണ്‍സ് നേടനാവാതെ പിടിച്ചു കെട്ടുക എന്ന കൊല്‍ക്കത്ത തന്ത്രം വിജയിക്കുകയായിരുന്നു. രാജസ്ഥാനായി 15 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 27 റണ്‍സെടുത്ത് ത്രിപതി രാജസ്ഥാന് മികച്ച സംഭാവന നല്‍കി. അജിങ്ക്യാ രഹാനെ 12 പന്തില്‍ 11 റണ്‍സെടുത്തു. 10 പന്ത് നേരിട്ട സാംസണ്‍ 12 റണ്‍സ് നേടി പുറത്തായി. 13 പന്ത് നേരിട്ട സ്റ്റോക്‌സിന് 11 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളു. 18 പന്തില്‍ നിന്ന് ജയദേവ് ഉന്‍കാന്ത് 26 റണ്‍സ് നേടി. നാല് ഓവര്‍ എറിഞ്ഞ കുല്‍ദീപ് നായര്‍ 20 വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. മൂന്ന് ഓവര്‍ എറിഞ്ഞ് 13 റണ്‍സ് മാത്രം വഴങ്ങിയ ആന്‍ഡ്രൂ റസല്‍ രണ്ട് വിക്കറ്റും നേടി. നരെയന്റെ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. ഷിവം മാവിയുടെ നാല് ഓവറില്‍ 44 റണ്‍സ് വിട്ടു നല്‍കി ഒരു വിക്കറ്റ് സ്വന്തമാക്കി. പ്രസിദ് കൃഷ്ണ എറിഞ്ഞ നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നരെയ്‌ന് ഏഴു പന്തില്‍ രണ്ട് സിക്‌സും രണ്ട് ഫോറുമടക്കം 21 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ആറു പന്ത് നേരിട്ട ഉത്തപ്പ രണ്ടക്കം കാണുന്നതിന് മുമ്പ് പുറത്തായി. 17 പന്തില്‍ നിന്ന് റാണ 21 റണ്‍സ് നേടി. 42 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സുമടക്കം ലിന്ന് 45 റണ്‍സ് നേടി. 28 പന്തില്‍ നിന്ന് 31 റണ്‍സ് നേടി ദിനേശ് കാര്‍ത്തിക്കും ആറു പന്തില്‍ നിന്ന് 15 റണ്‍സ് നേടി റസലുമാണ് കൊല്‍ക്കത്ത് ജയമൊരുക്കിയത്. നാല് ഓവര്‍ എറിഞ്ഞ സ്റ്റോക്‌സ് 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.