
തിരുവനന്തപുരം: പ്ലസ് ടു-വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഇന്നു മൂന്നുമണിക്ക് പി.ആര്. ചേംബറില്‍ ചീഫ് സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുക.
രണ്ടു പരീക്ഷകളിലും ഇത്തവണ വിജയശതമാനം കുറയും. വിജയശതമാനം വര്‍ധിപ്പിക്കുന്നതിനായി പ്ലസ് ടുവിന് മോഡറേഷന് ഏര്‍പ്പെടുത്താനും പരീക്ഷാബോര്‍ഡ് യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം 83.56 ആയിരുന്നു വിജയശതമാനം. ഇത്തവണ അത് 83ല്‍ താഴെയാകുമെന്നാണ് അറിയുന്നത്. അതേസമയം, വി.എച്ച്.എസ.്ഇക്ക് മോഡറേഷന് നല്‍കേണ്ടില്ല എന്നാണ് പരീക്ഷാബോര്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. www.keralahseresults2016.com എന്ന സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാകും.