
പ്ലസ് വണ്‍ ഏകജാലക സംവിധാനത്തില്‍ അലോട്ട്മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്കാന് കഴിയാതിരുന്നവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് RENEWAL FORM നേരത്തെ അപേക്ഷ സമര്‍പ്പിച്ച സ്കൂളില്‍ നല്‍കണം. ഇതുവരെയും അപേക്ഷ നല്കാന് കഴിയാത്തവര്‍ വെബ്സൈറ്റിലെ APPLY ONLINE SWS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഇതിന്റെ പ്രിന്റ്ഔട്ട് അനുബന്ധ രേഖകള്‍ സഹിതം അടുത്തുള്ള ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കണം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൗട്ട് സ്കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍ പ്രസ്തുത പ്രിന്റൗട്ടില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിക്കനുസരിച്ച് പുതിയ ഓപ്ഷനുകള്‍ എഴുതി സമീപത്തെ സര്‍ക്കാര്‍/എയിഡഡ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെരിഫിക്കേഷനായി നല്‍കണം. സപ്ലിന്മെന്ററി അലോട്ട്മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും വെബ്സൈറ്റില്‍ (www.hscap.kerala.gov.in) ഇന്ന് (ജൂലൈ 20) പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷകള്‍ ജൂലൈ 24ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു.