2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

പ്ലസ്‌വണ്‍ കോമ്പിനേഷന്‍ ട്രാന്‍സഫര്‍ വേക്കന്‍സി പുനഃപ്രസിദ്ധീകരിച്ചു

ഒന്‍പത് ജില്ലകളിലെ അടിസ്ഥാനസൗകര്യമുള്ള 180 സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ആവശ്യപ്പെട്ടതിലൂടെ പ്ലസ്‌വണിന് ലഭ്യമായ 2940 സീറ്റുകള്‍ ഉള്‍പ്പെടുത്തി www.hscap.kerala.gov.in ല്‍ പുനഃപ്രസിദ്ധീവേക്കന്‍സി പുന:പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 4 വരെ സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിച്ചവര്‍ക്ക് പുതിയ ഓപ്ഷനുകള്‍ ചേര്‍ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുന്നതിന് പ്രിന്‍സിപ്പാളിന് അപേക്ഷ നല്‍കാം. ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ക്കും സമര്‍പ്പിക്കാം. ജില്ലയ്ക്കകത്തോ/മറ്റ് ജില്ലയിലേക്കോ സ്‌കൂള്‍ മാറ്റത്തിനോ, കോമ്പിനേഷന്‍ മാറ്റത്തോടെയുള്ള സ്‌കൂള്‍ മാറ്റത്തിനോ നിശ്ചിത മാതൃകയിലുള്ള അപേക്ഷ അഡ്മിഷന്‍ നേടിയ സ്‌കൂളില്‍ 14 ന് ഉച്ചയ്ക്ക് രണ്ടു മണിക്കകം സമര്‍പ്പിക്കണം. ട്രാന്‍സ്ഫറിനു ശേഷമുള്ള വേക്കന്‍സി മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആഗസ്റ്റ് 16 ന് പ്രസിദ്ധീകരിക്കുമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.