2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പ്ലസ്‌വണ്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ

ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ 26ന് ആരംഭിച്ച് ഒക്‌ടോബര്‍ ഒന്നിന് അവസാനിക്കത്തക്ക രീതിയിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

കമ്പാര്‍ട്ട്‌മെന്റ് വിഭാഗം വിദ്യാര്‍ഥികളും റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികളില്‍ മാര്‍ച്ച് 2016ലെ ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് ഹാജരാകാത്തവരും ലാറ്ററല്‍ എന്‍ട്രി പ്രവേശനം നേടിയിട്ടുള്ളവരും ഈ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത് ഹാജരായാല്‍ മാത്രമേ മാര്‍ച്ച് 2017ലെ രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള യോഗ്യത നേടാന്‍ കഴിയൂ. പരീക്ഷാ ഫീസ് ഒരു പേപ്പറിന് 175 രൂപ, സര്‍ട്ടിഫിക്കറ്റ് ഫീസ് 40 രൂപ. വിജ്ഞാപനം ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭിക്കും. ഫീസടയ്‌ക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 19.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News