2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പ്ലസ്ടു പ്രിന്‍സിപ്പല്‍മാരെ അധ്യാപനത്തില്‍നിന്ന് ഒഴിവാക്കില്ല: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരെ അധ്യാപന ജോലിയില്‍നിന്ന് ഒഴിവാക്കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു.
പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കുന്നത് സര്‍ക്കാരിന് വന്‍സാമ്പത്തിക ബാധ്യത വരുത്തുന്നതിനാലാണത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഹയര്‍ സെക്കസറി സ്‌കൂള്‍ ടീച്ചര്‍ തസ്തിക അപ്‌ഗ്രേഡ് ചെയ്താണ് പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ചിട്ടുള്ളത്.
സര്‍ക്കാര്‍എയ്ഡഡ് മേഖലകളിലായി 1450 സ്‌കൂളുകളില്‍ പ്രിന്‍സിപ്പാള്‍ തസ്തിക നിലവിലുണ്ട്. ഈ തസ്തികകള്‍ അദ്ധ്യാപന തസ്തികകളല്ലാതാക്കുമ്പോള്‍ അത്രയും എച്ച.എസ്.എസ്.ടി തസ്തികകള്‍ അധികമായി സൃഷ്ടിക്കേണ്ടി വരും.
ഇത് സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പാള്‍മാരെ അധ്യാപന ചുമതലയില്‍ നിന്ന് ഒഴിവാക്കുന്ന വിഷയം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ല.
വിവിധ കോടതി വിധികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ എല്‍ഡി ക്ലാര്‍ക്ക്, പാര്‍ട് ടൈംഫുള്‍ ടൈം മീനിയല്‍, ലൈബ്രേറിയന്‍ ഗ്രേഡ് നാല് എന്നീ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് തയ്യാറാക്കിയ സ്‌കീമിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ക്ലര്‍ക്ക് തസ്തിക സൃഷ്ടിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.