2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രോസിക്യൂട്ടര്‍ക്ക് പൊലിസ് സംരക്ഷണം നല്‍കാന്‍ ഉത്തരവ്

തൊടുപുഴ:  മന്ത്രി എം.എം. മണി രണ്ടാം പ്രതിയായ  അഞ്ചേരി ബേബി വധക്കേസില്‍ വിധി വരാന്‍ ഒരാഴ്ച മാത്രമുള്ളപ്പോള്‍ പ്രോസിക്യൂട്ടര്‍ക്ക് പൊലിസ് സംരക്ഷണം നല്‍കാന്‍ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. കേസിന്റെ വിചാരണ തുടങ്ങിയപ്പോള്‍ തന്നെ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടി പലതവണ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കത്തു നല്‍കിയിട്ടും അവഗണിച്ചതായി ആരോപണമുയര്‍ന്നിരുന്നു.
  പ്രോസിക്യൂഷനു പുറമേ കേസിലെ സാക്ഷികള്‍ക്കും പൊലിസ് സംരക്ഷണം നല്‍കണമെന്നാണു ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി, ഡി.ജി.പിക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.