2019 June 19 Wednesday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിയമനം

സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലില്‍ കരാര്‍ അടിസ്ഥാനത്തില്‍ അനിമേറ്റര്‍ (മഞ്ചാടി), പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. കമ്മ്യൂണിറ്റി മാത്ത് ലാബ് വഴി ഗണിതശാസ്ത്ര അഭിരുചിയും കഴിവും വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് മഞ്ചാടി ആനിമേറ്റര്‍മാരുടെ ചുമതല. യംഗ് ഇന്നവേറ്റര്‍ പ്രോഗ്രാം, എമര്‍ജിംഗ് ടെക്‌നോളജി പ്രോഗ്രാം എന്നിവയുടെ നിര്‍വഹണത്തില്‍ പങ്കാളികളാകുന്നതിനാണ് പ്രോഗ്രാം എക്‌സിക്യൂട്ടീവുമാരെ നിയമിക്കുന്നത്. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും www.cmdkerala.net, www.kdisc.gov.in എന്നീ വെബ്‌സൈറ്റുകളില്‍ സന്ദര്‍ശിക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.