2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

‘പ്രേം ഉഷാര്‍ ആര്‍.എസ്.പിക്കാരനല്ല’

കൊല്ലം: കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ പ്രേം ഉഷാര്‍ ആര്‍.എസ്.പി വിട്ടുവെന്ന് പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ഫിലിപ് കെ. തോമസ് പ്രസ്താവയില്‍ അറിയിച്ചു. ജെ.എസ്.എസില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രേം ഉഷാര്‍ കാലുമാറ്റം നടത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ്. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രേം ഉഷാര്‍ മത്സരിച്ചത് ആര്‍.എസ്.പിക്കാരനായോ, ആര്‍.എസ്.പിയുടെ ചിഹ്നത്തിലോ അല്ല. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമോയെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള പ്രവൃത്തി. എന്‍.കെ പ്രേമചന്ദ്രന്റെ രാഷ്ട്രീയ ജീവിതവും പ്രവര്‍ത്തനവും അറിയാവുന്ന കൊല്ലത്തെ വോട്ടര്‍മാര്‍ ഈ വാര്‍ത്ത പുച്ഛിച്ച് തള്ളുമെന്നും ഫിലിപ് കെ. തോമസ് പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.