2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പ്രൊജക്ട് രക്ഷയില്‍ സഹകരിക്കാത്ത ആംബുലന്‍സുകള്‍ക്കെതിരേ നടപടി

കൊച്ചി: ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ആംബുലന്‍സുകളെയും പ്രൊജക്ട് രക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്‍.ടി.എ ചെയര്‍മാനായ കലക്ടര്‍ എം.ജി രാജമാണിക്യം ഉത്തരവിട്ടു.
വ്യവസായ, പ്രകൃതി ദുരന്തങ്ങളുടെ സാധ്യത ഏറെയുള്ള ജില്ലയെന്നത് കണക്കിലെടുത്താണ് അവശ്യസേവനത്തിനായി പ്രൊജക്ട് രക്ഷയില്‍ ആംബുലന്‍സുകളെ അണിചേര്‍ക്കുന്നത്. 102 എന്ന നമ്പര്‍ വിളിച്ചാല്‍ ലഭ്യമാകുന്ന സേവനത്തിന്റെ പരിധിയില്‍ ഇതോടെ ജില്ലയിലെ മുഴുവന്‍ ആംബുലന്‍സുകളും കണ്ണിയാകും.
ജി.പി.എസ്,ജി.പി.ആര്‍.എസ് സൗകര്യം എല്ലാ ആംബുലന്‍സുകളിലുമുണ്ടാകും. ആംബുലന്‍സുകള്‍ എവിടെയുണ്ടെന്നും പോകുന്ന വഴികള്‍ ഏതെന്നും അറിയാന്‍ ഈ സംവിധാനം സഹായിക്കും.
ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ എല്ലാ ആംബുലന്‍സുകളെയും ഉള്‍പ്പെടുത്തി അടിയന്തിര സേവനശൃംഖല നടപ്പാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ആംബുലന്‍സുകളില്‍ ജി.പി.എസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം കൂടിയാണ് ആര്‍.ടി.എ നടപ്പാക്കുന്നത്.
ആര്‍.ടി.എ തീരുമാനം ഉടനെ പ്രാബല്യത്തില്‍ വരുത്തുന്നതിന് എല്ലാ ജോയിന്റ് ആര്‍.ടി.ഒമാര്‍ക്കും നിര്‍ദേശം നല്‍കിയതായി ആര്‍.ടി.ഒ കെ.എം ഷാജി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.