2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പ്രീസീസണ്‍: എ.ടി.കെക്കും ബ്ലാസ്റ്റേഴ്‌സിനും ജയം

 

മാഡ്രിഡ്: പ്രീസീസണ്‍ മത്സരങ്ങള്‍ക്കായി വിദേശത്തുള്ള എ.ടി.കെക്കും കേരള ബ്ലാസ്റ്റേഴ്‌സിനും ജയം. സ്‌പെയിനില്‍ നടക്കുന്ന പ്രീസീസണ്‍ മത്സരത്തിലാണ് എ.ടി.കെ ജയിച്ചത്. സ്പാനിഷ് ക്ലബായ സി.ഡി ആല്‍മുനെസര്‍ സിറ്റിയെ 2-5 എന്ന സ്‌കോറിനാണ് എ.ടി.കെ പരാജപ്പെടുത്തിയത്. പുതിയ സീസണില്‍ എ.ടി.കെയിലെത്തിയ താരം കാലു ഉചെയുടെ വകയായിരുന്നു നാലു ഗോളും.
25, 34, 73,79 മിനുട്ടുകളിലായിരുന്നു ഉചെയുടെ ഗോളുകള്‍. ജയേഷ് റാണെയാണ് ഒരു ഗോള്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബായ ഫുള്‍ഹാമിനെതിരേയും എ.ടി.കെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
തായ്‌ലന്‍ഡില്‍ നടന്ന രണ്ടണ്ടാമത്തെ പ്രീസീസണ്‍ മത്സരത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. തായ്‌ലന്‍ഡ് ക്ലബായ പോര്‍ട്ട് എഫ്.സി.ബി ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ മുഴുവന്‍ ഗോളുകളും പിറന്നത്. രണ്ടണ്ടാം പകുതിയുടെ തുടക്കത്തില്‍ സഹലിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഗോളടി തുടങ്ങിയത്. അധികം താമസിയാതെ വിനീതിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയര്‍ത്തി. പ്രീസീസണില്‍ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. തുടര്‍ന്ന് 74ാം മിനുട്ടില്‍ പോര്‍ട്ട് എഫ്.സി ഒരു ഗോള്‍ മടക്കിയെങ്കിലും കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ സ്ലാവിസയിലൂടെ മൂന്നാമത്തെ ഗോളും നേടി കേരള ബ്ലാസ്റ്റേഴ്‌സ് വിജയമുറപ്പിക്കുകയായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.