
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനും ചെല്‍സിക്കും വിജയം. ലിവര്‍പൂള്‍ 2-1ന് ലൈസെസ്റ്റര്‍ സിറ്റിയെയാണ് പരാജയപ്പെടുത്തയിത്. 10ാം മിനുട്ടില്‍ സാദിയോ മാനെയും 45ാം മിനുട്ടില്‍ റോബര്‍ട്ടോ ഫിര്മീനോയോയുമാണ് ലിവര്‍പൂളിന് വേണ്ടി വലകുലുക്കിയത്. 63ാം മിനുട്ടില്‍ ഗെസ്സല് ലൈസെസ്റ്ററിന്റെ ആശ്വാസ ഗോള്‍ നേടി.
മറ്റൊരു മത്സരത്തില്‍ ചെല്‍സി എ.എഫ്.സി ബേണ്‍മൗത്തിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. ചെല്‍സിക്ക് വേണ്ടി 72ാം മിനുട്ടില്‍ പെഡ്രോയും 85ാം മിനുട്ടില്‍ ഹസാര്‍ഡും ഗോള്‍നേടി.