2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രീമിയര്‍ ലീഗിന് ഫൈനല്‍ വിസില്‍

 
 
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഫൈനല്‍ വിസില്‍. ഇന്നലെ നടന്ന മത്സരത്തില്‍ ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് യോഗ്യത, റിലഗേഷന്‍ എന്നിവരെ തീരുമാനിച്ചാണ് ലീഗ് അവസാനിച്ചത്. ലീഗ് കിരീടം ലിവര്‍പൂള്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.  അപ്രസക്തമായ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തി. 
കെവിന്‍ ഡിബ്രൂയിന്‍ രണ്ടും ജീസസ്, റഹീം സ്റ്റിര്‍ലിങ്, റിയാദ് മെഹ്‌റസ് എന്നിവര്‍ ഓരോ ഗോളും സ്വന്തമാക്കി. ചാംപ്യന്‍മാരായ ലിവര്‍പൂള്‍ 3-1ന് ന്യൂ കാസിലിനെ തകര്‍ത്തു. 3-1ന് സതാംപ്ടണ്‍ ഷെഫീല്‍ഡ് യുനൈറ്റഡിനെ പരാജയപ്പെടുത്തി. വെസ്റ്റ്ഹാമും ആസ്റ്റണ്‍ വില്ലയും തമ്മിലുള്ള മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ നാലാം സ്ഥാനം സ്വന്തമാക്കി ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടി. 2-0 എന്ന സ്‌കോറിന് വോള്‍വ്‌സിനെ തകര്‍ത്ത് മൂന്നാം സ്ഥാനം സ്വന്തമാക്കി ചെല്‍സിയും ചാംപ്യന്‍സ് ലീഗ് യോഗ്യത നേടി. ലെസ്റ്റര്‍ സിറ്റി, ടോട്ടന്‍ ഹാം എന്നിവര്‍ യൂറോപ്പാ ലീഗിന് യോഗ്യത സ്വന്തമാക്കി. 1-1 എന്ന സ്‌കോറിന് ക്രിസ്റ്റല്‍ പാലസ് ടോട്ടന്‍ ഹാമിനെ സമനിലയില്‍ തളച്ചു. ആഴ്‌സനലിനോട് പരാജയപ്പെട്ട വാട്‌ഫോര്‍ഡ്, സിറ്റിയോട് പരാജയപ്പെട്ട നോര്‍വിച്ച് സിറ്റി എന്നിവര്‍ ലീഗില്‍ നിന്ന് റിലഗേറ്റ് ചെയ്യപ്പെട്ടു.  

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.