2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് മുതല്‍

 

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. ആദ്യ പ്രീക്വാര്‍ട്ടറില്‍ ഇന്ന് ഇറ്റാലിയന്‍ കരുത്തരായ എ.എസ് റോമയും പോര്‍ട്ടോയും തമ്മില്‍ ഏറ്റുമുട്ടും. റയല്‍ മാഡ്രിഡിന്റെ ഗ്രൂപ്പില്‍നിന്ന് രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു റോമ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
റോമയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ മത്സരം. ടോപ്‌സ്‌കോറര്‍ മൂസ മറെഗ ഇല്ലാതെയാണ് പോര്‍ട്ടോ ഇന്നിറങ്ങുന്നത്. ഇത് പോര്‍ട്ടോക്ക് കനത്ത തിരിച്ചടിയാണ്. സസ്‌പെന്‍ഷന്‍ കാരണം ജീസസ് കൊറോണ എന്ന പോര്‍ട്ടോ താരവും ഇന്ന് കളിക്കില്ല.
മറ്റൊരു പ്രീക്വാര്‍ട്ടറില്‍ മികച്ച ഫോമിലുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പി.എസ്.ജിയെ നേരിടും. പരുക്ക് കാരണം പുറത്തിരിക്കുന്ന നെയ്മര്‍, എഡിസണ്‍ കവാനി, തോമസ് മൂനിയര്‍ എന്നിവര്‍ പി.എസ്.ജി നിരയില്‍ ഉണ്ടാകില്ല. ഇത് ടീമിന് തിരിച്ചടിയാകും.
അപാര ഫോമില്‍ നില്‍ക്കുന്ന യുനൈറ്റഡിനാണ് ഇന്നത്തെ മത്സരത്തിലെ മാനസിക മുന്‍തൂക്കമുള്ളത്. എംബാപ്പെയില്‍ മാത്രമാണ് ഇനി പി.എസ്.ജിയുടെ പ്രതീക്ഷയുള്ളത്. പരുക്കേറ്റ് പുറത്തായ പ്രതിരോധ താരം വെറേറ്റി തിരിച്ചെത്തിയത് ടീമിന് ആശ്വാസം നല്‍കുന്നുണ്ട്. അപാര ഫോമിലുള്ള പോള്‍ പോഗ്ബ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, മാര്‍ഷ്യല്‍ എന്നിവരിലാണ് യുനൈറ്റഡിന്റെ പ്രതീക്ഷ.
ഇന്നത്തെ മത്സരത്തിന് വേണ്ടി കഴിഞ്ഞ ലീഗ് മത്സരത്തില്‍ റാഷ്‌ഫോര്‍ഡിന് വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു. യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഇന്നത്തെ മത്സരം. ഇത് യുനൈറ്റഡിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.