2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രിയ സുഹൃത്ത്

സമദ് പനയപ്പിള്ളി

ഇന്നലെയാണ് കുമാരന്‍  വീട്ടിലൊരു വിരുന്നുകാരനായെത്തുന്നത്.
ഞാനും കുടുംബവും ഈ നഗരത്തില്‍ തന്നെയാണുള്ളതെന്ന് അവനെങ്ങനെ അറിഞ്ഞു. അതേക്കുറിച്ചൊന്നും ഞാനവനോട് ചോദിച്ചില്ല. അതേക്കുറിച്ചൊന്നും ചോദിക്കേണ്ടണ്ടണ്ട അവസരമല്ല അതെന്നും എനിക്ക് തോന്നി. പണ്ടേണ്ട കാര്യങ്ങള്‍ ചൂഴ്ന്ന് അറിയുന്നതില്‍ വിദഗ്ധനായിരുന്നല്ലോ അവന്‍.
പഠനം കഴിഞ്ഞിറങ്ങിയ ശേഷം വലിയൊരു ബിസിനസ് ശൃംഖലയുടെ അധിപനാണത്രെ.
‘കുമാരാ നീ ഓര്‍ക്കാറുണ്ടേണ്ടാ നമ്മുടെ പഴയകാലമൊക്കെ?’
 വലിയ ചിരിയോടെയാണ് അവനെന്റെ ഈ ചോദ്യത്തോട് പ്രതികരിച്ചത് തന്നെ.
‘എന്താണെന്ന് അറിയില്ല. പഴയ ചങ്ങാതിമാരില്‍ നിന്നെ മാത്രമാ ഞാനെപ്പോഴും ഓര്‍ക്കുന്നത്. അതൊരുപക്ഷേ നമ്മുടെ മനസിന്റെ പൊരുത്തം കൊണ്ടണ്ടാകാം.’
ഞാന്‍ ഭാര്യയെ വിളിച്ച് അവനെ പരിചയപ്പെടുത്തി.
‘ഇതെന്റെ പഴയ ചങ്ങാതിയും സഹപാഠിയുമൊക്കെയായ കുമാരന്‍…’
വിവാഹത്തിനു ക്ഷണിക്കാതിരുന്നതിനെക്കുറിച്ചായി പിന്നെ അവന്റെ ആവലാതികള്‍. അതിനവന്‍ എവിടെയാണെന്നൊന്നും എനിക്ക് അറിയില്ലായിരുന്നല്ലോ.
പഴയകാലത്തെക്കുറിച്ച് തന്നെയാണ് രാവേറെ ചെല്ലുംവരെ അവനെന്നോട് പറഞ്ഞിരുന്നത്. പിന്നെ അവന്റെ നഗരത്തില്‍ അവനോളം പോന്നൊരു പ്രതാപിയും പ്രശസ്തനുമിപ്പോള്‍ വേറെ ഇല്ലത്രെ.
ഏറെ ദാരിദ്ര്യം അനുഭവിച്ചാണല്ലോ കുമാരന്‍ വളര്‍ന്നത്. ദൈവം അവനു കൊടുത്ത നല്ല കാലമാകുമിത്. ഒരു വേനലിനപ്പുറം ഒരു വസന്തമെന്നല്ലേ? രണ്ടണ്ടുമുറികള്‍ മാത്രമുള്ള വീട്ടിലെ കിടപ്പുമുറി തന്നെ ഞാനവന് ഉറങ്ങാനായി ഒഴിഞ്ഞുകൊടുത്തു. അപ്പോഴൊക്കെ ഭാര്യ ദേഷ്യപ്പെട്ടു.
‘നിങ്ങള്‍ക്ക് വട്ടാ… അയാളെ വല്ല ലോഡ്ജിലും താമസിപ്പിക്കേണ്ടണ്ടതിന്….’
ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചാണ് ഞാനവളോടപ്പോള്‍ വാചാലനായത്.
അവനെന്റെ മോനെയെടുത്ത് ലാളിക്കുന്നത് കണ്ടണ്ടപ്പോള്‍ അസൂയയാണ് തോന്നിയത്. എനിക്കെന്റെ മോനെ ഇത്രയ്ക്കു ലാളിക്കുവാനിതുവരെ കഴിഞ്ഞിട്ടില്ലല്ലോയെന്ന് തെല്ല് കുറ്റബോധത്തോടെയാണെങ്കിലും ഞാനോര്‍ത്തുപോയി.
അതിരാവിലെയാണ് കുമാരന്‍ പോയത്. അവന്‍ പോയതു പോലും ഭാര്യ എന്നെ ഉറക്കത്തില്‍ നിന്നുണര്‍ത്തിപ്പറയുമ്പോഴാണ് ഞാനറിയുന്നത്.
രാത്രി ഉറങ്ങാന്‍ പോകുംവരെ അതേക്കുറിച്ചൊന്നും എന്നോട് പറഞ്ഞിരുന്നില്ലല്ലോ.
രാത്രി ഒരുപാട് വൈകിക്കിടന്നത് കൊണ്ടണ്ടാകാം ഞാനുമങ്ങ് ഉറങ്ങിപ്പോയി.
 ഭാര്യയൊന്നുകൂടെ പറഞ്ഞു.
കിടപ്പുമുറിയിലെ അലമാരയുടെ വാതില്‍ തുറന്നു കിടക്കുന്നു, അതില്‍ വച്ച ആഭരണങ്ങളൊന്നും കാണുന്നില്ല, മോന്റെ കഴുത്തില്‍ കിടന്ന മാലയും അരയിലെ അരഞ്ഞാണവും കാണുന്നില്ലത്രെ.
‘ഞാനപ്പോഴേ പറഞ്ഞതാ. അയാളെ ഇവിടെ താമസിപ്പിക്കേണ്ടെണ്ടന്ന്….!!’
പാവം സതി. ഞാനവളെ വെറുതെ തെറ്റിദ്ധരിക്കുകയായിരുന്നു. കുമാരന്‍ വന്നപ്പോള്‍ അവളുടെ അച്ഛനെ അയല്‍വീട്ടില്‍ ഉറങ്ങാനയച്ച കുറുമ്പുകൊണ്ടണ്ടാകും അവളിങ്ങനെയൊക്കെ പറഞ്ഞതെന്നാ ഞാന്‍ കരുതിയത്. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.
കുമാരനൊരു കള്ളനായിരുന്നോ? ഇല്ല. എനിക്കിത് വിശ്വസിക്കാനാവുന്നില്ല.
ഇന്നലെ പറഞ്ഞത് വലിയൊരു ബിസിനസുകാരനാണ് അവനെന്നാണ്. അവന്റെ വേഷവിധാനവും ഇടപെടലുമൊക്കെ അങ്ങനെയായിരുന്നല്ലോ. അതുകൊണ്ടണ്ടിങ്ങനെയൊരു സംശയം തോന്നിയില്ല. അല്ലെങ്കിലും സ്വന്തം ചങ്ങാതിയെ കള്ളനായി ആര്‍ക്കാ സങ്കല്‍പ്പിക്കാനാവുക?
എന്റെ ജീവിതത്തിലാകെ ഉണ്ടണ്ടായിരുന്ന സമ്പാദ്യമാണ് കുമാരന്‍ കൊണ്ടണ്ടുപോയിരിക്കുന്നത്.
ഇനിയീ ജന്മം എനിക്കീ നഷ്ടപ്പെട്ടതൊക്കെ ഉണ്ടണ്ടാക്കാനാവുമോ? ഇതൊക്കെ കുമാരനും അറിയാവുന്നതാണല്ലോ. രാത്രിയിലെ സംസാരത്തിനിടയില്‍ അതൊക്കെയവന് ബോധ്യപ്പെട്ടതാണല്ലോ.
അതുകൊണ്ടണ്ട് കുമാരാ നീയെടുത്തതൊക്കെ എനിക്ക് തിരിച്ചു തരണം. അതില്‍ കുറ്റബോധം തോന്നേണ്ടണ്ട. ഒരു തെറ്റാര്‍ക്കും സംഭവിക്കാം. ഞാനിതേക്കുറിച്ച് ആരോടുമൊന്നും പറയില്ല.
ഇപ്പോള്‍ ഭാര്യ എന്നെ പൊലിസ് സ്റ്റേഷനിലേക്ക് അയച്ചിരിക്കുവാ. കുമാരന്റെ പേരില്‍ പരാതിപ്പെടാന്‍. പക്ഷെ, എനിക്ക് മനസു വരുന്നില്ല പരാതിപ്പെടാന്‍.
കുമാരാ നീയിതുകൊണ്ടണ്ട് നന്നാകാനൊന്നും പോണില്ല. അങ്ങനെ വല്ലതും തോന്നുന്നുണ്ടെണ്ടങ്കില്‍ നിന്റെ വ്യാമോഹം മാത്രമാകും. ഇതുമൂലമുള്ള കുറ്റബോധത്തില്‍നിന്ന് നിനക്കീ ജന്മം രക്ഷയുണ്ടണ്ടാകില്ലെന്നും ഓര്‍ത്തോ.
ഇനി കുമാരന്‍ തന്നെയാകുമോ ഇതൊക്കെ ചെയ്തിരിക്കുകയെന്നും ആര്‍ക്കറിയാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News