2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പ്രിയമേറി പട്ടുവത്തെ ചെമ്മീന്‍ വിപണി

തളിപ്പറമ്പ്: ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയില്‍ം പട്ടുവം കൂത്താട്ട് പുഴയോരത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഉണക്കചെമ്മീന് പ്രിയമേറുന്നു. പട്ടുവം പുഴയോരത്തുനിന്നു ശേഖരിക്കുന്ന തെള്ളി എന്ന് വിളിക്കുന്ന ചെമ്മീനാണ് വിപണി പിടിക്കുന്നത്. വേനല്‍കാലത്ത് ആറ് മാസത്തോളം സജീവമാകുന്ന ഉണക്കചെമ്മീന്‍ ഉല്‍പ്പാദനത്തിലൂടെ മഴക്കാലത്ത് വില്‍പ്പനക്കുള്ള ചെമ്മീന്‍ കൂടി സംഭരിച്ചുവയ്ക്കുന്നു.

കിലോയ്ക്ക് മൂന്നൂറു രൂപയ്ക്കാണ് ഉണക്ക ചെമ്മീന്‍ വില്‍പ്പന നടത്തുന്നതെന്ന് തീരമൈത്രി പ്രവര്‍ത്തകരായ പട്ടുവം കൂത്താട്ടെ സാറയും സഹപ്രവര്‍ത്തകരും പറയുന്നു.
ചെമ്മീന്‍കറി, അച്ചാര്‍, പൊടിപ്പ് എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് പട്ടുവം ചെമ്മീന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് വരെ പട്ടുവത്ത് നിന്നു ഉണക്കചെമ്മീന്‍ കൊണ്ടുപോകുന്നുണ്ട്. ആവശ്യക്കാരേറിയതോടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ജമീല, ഫിറോസ, നസീമ എന്നിവരാണ് തീരമൈത്രിയുടെ രുചി ആക്റ്റിവിറ്റി ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നത്. സഹായത്തിനായി പത്തോളം സ്ത്രീകള്‍ വേറെയുമുണ്ട്. പട്ടുവത്തെ ചെമ്മീന്‍രുചി കേരളത്തിനു പുറത്തേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News