2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

പ്രിയങ്കക്കെതിരേ അപകീര്‍ത്തി പരാമര്‍ശവുമായി ബി.ജെ.പി എം.പി

 

ലഖ്‌നൗ: പ്രിയങ്കാ ഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശവുമായി ബി.ജെ.പി എം.പി ഹരീഷ് ദ്വിവേദി. ഡല്‍ഹിയിലെത്തുമ്പോള്‍ ജീന്‍സും ടോപ്പും ധരിക്കുന്ന അവര്‍ ഗ്രാമീണ മേഖലകളില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ സാരി ധരിക്കുകയും സിന്ധൂരം തൊടുകയും ചെയ്യുന്നുവെന്നായിരുന്നു എം.പിയുടെ പരാമര്‍ശം.
ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ വച്ചായിരുന്നു ബി.ജെ.പി എം.പിയുടെ പരാമര്‍ശമുണ്ടായത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ തിരഞ്ഞെടുത്തതിനു പിന്നാലെ ബി.ജെ.പി അവര്‍ക്കെതിരേ വ്യാപകമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ബിഹാറിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ വിനോദ് നാരായണ്‍ ഝായും പ്രിയങ്കയെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു. കാണാന്‍ നല്ല ഭംഗിയാണെങ്കിലും സൗന്ദര്യം രാഷ്ട്രീയ നേട്ടത്തിന് ഉപകരിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.