2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

പ്രാര്‍ഥനകള്‍ ബാക്കി; അമ്പിളി ഫാത്തിമ മരണത്തിന് കീഴടങ്ങി

കോട്ടയം: പ്രാര്‍ഥനകളെയെല്ലാം വിഫലമാക്കി ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ അമ്പിളി ഫാത്തിമ (22) ഒടുവില്‍ മരണത്തിന് കീഴടങ്ങി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

രാവിലെ 11ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അമ്പിളിയെ പരിശോധിച്ചെങ്കിലും മരുന്നുകളോടൊന്നും പ്രതികരിക്കുന്ന സ്ഥിതിയിലായിരുന്നില്ല. കഴിഞ്ഞ ദിവസം രക്തത്തിലും ആന്തരികാ വയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയെ തുടര്‍ന്നാണ് അമ്പിളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10 മാസം മുന്‍പ് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്ന അമ്പിളിയുടെ ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കു ശേഷം ഒരിക്കല്‍ അണുബാധയുണ്ടായെങ്കിലും വീര്യംകൂടിയതും ചിലവേറിയതുമായ മരുന്നുപയോഗിച്ച് അണുബാധ കുറയ്ക്കുകയായിരുന്നു.

കഴിഞ്ഞ ഒരു മാസമായി കാഞ്ഞിരപ്പള്ളിയിലെ വസതിയിലായിരുന്നു അമ്പിളി. ഇതിനിടെ ശക്തമായ പനിയെയും ശ്വാസതടസവും ഉണ്ടായതാണ് അണുബാധയേല്‍ക്കാന്‍ കാരണമായത്. തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.