2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രായോഗിക പരീക്ഷ (സ്വിമ്മിങ് ടെസ്റ്റ് ) 23ന്

കോഴിക്കോട്: ജില്ലയില്‍ എന്‍.സി.സി വകുപ്പില്‍ ബോട്ട് കീപ്പര്‍ (വിമുക്ത ഭടന്മാര്‍ – ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ എന്നിവരില്‍ നിന്നു മാത്രം) കാറ്റഗറി നമ്പര്‍-44714 തസ്തികയിലേക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രായോഗിക പരീക്ഷ (സ്വിമ്മിങ് ടെസ്റ്റ് ) 23ന് രാവിലെ ഒന്‍പതിന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് പാമ്പാക്കുട എം.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്വിമ്മിങ് പൂളില്‍ നടക്കും.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ് മുഖേനയും വ്യക്തിഗത മെമ്മോ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചവര്‍ അന്നേദിവസം രാവിലെ ഒന്‍പതിന് അഡ്മിഷന്‍ ടിക്കറ്റ്, ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പരിചയ സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍) എന്നിവ സഹിതം പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവര്‍ 19നകം കമ്മിഷന്റെ ജില്ലാ ഓഫിസുമായി ബന്ധപ്പെടുക.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.