
നെയ്യാറ്റിന്‍കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു.
നെല്ലിമൂട് തേരിവിള പുത്തന്‍വീട്ടില്‍ സുകുമാരന്റെ മകന് ബുജുവിനെ (37) ആണ് നെയ്യാറ്റിന്‍കര പൊലിസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി പെണ്‍കുട്ടിയെ സ്കൂളിലാക്കിയിരുന്നത് ഇയാളുടെ ഓട്ടോയിലാണ്. ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തൃപ്പരപ്പില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നതായി പൊലിസ് അറിയിച്ചു.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ബിജു. സമാനമായ കേസില്‍ ഒരു വര്‍ഷം മുന്‍പ് ഇയാള്‍ പിടിയിലായിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.