2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പ്രായം കുറയാനുള്ള സൂത്രം

റഫീഖ് റമദാന്‍ 8891896312

 

”ഇതെന്താ മൊയ്ദുക്കാ തനിയെ ചിരിക്ക്ണത്. ഓ… മൊബൈലില്‍ നോക്കുകയാണല്ലേ.”- അലവിക്കയുടെ ചോദ്യം കേട്ടപ്പോഴാണു മൊയ്ദുക്കക്ക് മക്കാനി എത്തിയതറിഞ്ഞത്.
”ങ്ങള് ആ കുന്തം ഒന്നോഫാക്കി കാര്‍ന്നോരേ.”
”ആരാടാ കാര്‍ന്നോര്. ഞമ്മക്കിപ്പളും മമ്മുട്ടിനെക്കാളും ഒരു വയസ്സ് കൊറവാ. ന്തേ… ബിശ്വാസം ബര്ണില്ലേ. എടാ ഈ 25 ന് 66 തെകയും.”
”ഹഹഹ…”
”ന്താ ഒരു ചിരി.”
”അല്ല, മമ്മുട്ടീനെ നേരിട്ട് കണ്ട സന്തോഷം കൊണ്ട് ചിരിച്ചതാ.”
”അല്ല, അതോണ്ടാണ് നിങ്ങളിപ്പഴും വാട്ട്‌സപ്പുമായി നടക്ക്ണത് ലേ.”
”അലവിയേ, ജ്ജ് അപ്പറഞ്ഞതില് കാര്യണ്ട്. അന്നെപ്പോലത്തെ വയസന്മാരോട് കമ്പനിയായാ ഞമ്മക്ക് പ്രായം തോന്നും. ചെക്കന്മാരെ കൂടെ ചാറ്റി നടന്നാ വയസ് പമ്പ കടക്കും.”
”ഇതൊക്കെ എവട്ന്ന് കിട്ടി, ഈ അറിവ്.”
”ഹഹ. മമ്മുട്ടിക്ക് വയസ് തോന്നാണ്ടിരിക്കാന്‍ കാരണം പുതിയ ടെക്‌നോളജികളോട് മൂപ്പര്‍ക്ക് ബല്യ മൊഹബ്ബത്താന്ന് എവടെയോ ഞമ്മള് വായിച്ച്. അതാ. ഞമ്മക്കും ഒന്ന് ടെസ്റ്റ് ചെയ്യാലോ.”
”ചുരുക്കിപ്പറഞ്ഞാ ഇനി ങ്ങളെ പുടിച്ചാ കിട്ടൂല.”
”ആ… അങ്ങനെയും പറയാ.”
”ബയസാം കാലത്ത് ഓരോരോ പൂതിയേ. ടിക് ടോക്ക് ല്ലാണ്ടാക്കിയത് ഏതായാലും നന്നായി.”- അലവിക്ക ഫുള്‍സ്റ്റോപ്പിട്ടു.
”അല്ല, അതാരാ ആ വര്ണത്.”
”എന്താ അലവീ, രണ്ടാളും കൂടി വലിയ ചര്‍ച്ചയിലാണല്ലോ.”- ഞരമ്പ് വാസുവാണ്.
”ഒന്നും ല്ല. ഞങ്ങളാര്‍ക്ക് വോട്ട് ചെയ്യണംന്ന്ള്ള സംശയത്തിലാ. ജ്ജ് പറയ്. ആര്‍ക്കാ കുത്തേണ്ടത്.”
”ന്ത് സംശയം. താമരക്ക് തന്നെ!”
”ഹ…ഹ…ഹ…”
”ചിരിക്കണ്ട മൊയ്ദുക്കാ. രാജ്യസ്‌നേഹം വേണം.”
”ഹഹ. അത് ജ്ജ് പറയാണ്ടെ തന്നെ എല്ലാര്‍ക്കും അറിയൂലേ വാസോ. ശവപ്പെട്ടി, ബീമാനം ഒക്കെ ങ്ങക്ക് കായിണ്ടാക്കാന്ള്ള വകുപ്പുകളാണല്ലോ.”
”അങ്ങനെ പറഞ്ഞ് കൊട് മൊയ്ദുക്കാ. ഓന്റൊരു രാജ്യസ്‌നേഹം! കറന്റ് പോയാ രാജ്യം മൊത്തം വിറ്റ് കായിയാക്കും കള്ള ഹമുക്ക്കള്.”
”അല്ല, വാസുട്ടിയേ ഞമ്മളൊന്ന് ചോയിക്കട്ടെ. ആ ഗോപീന്റെ അണ്ണാക്കില് മുള്ള് കുട്ങ്ങീന്ന് കേട്ടല്ലോ. ഓനപ്പം മീനൊക്കെ തിന്നുവോ.”
”അണ്ണാക്കില് തള്ളിക്കൊടുക്കണംന്നാണല്ലോ മൂപ്പര് സിനിമേല് സ്ഥിരായി പറയല്.”- അലവിക്ക ഇടയില്‍ കയറിപ്പറഞ്ഞു.
”ഞങ്ങക്ക് ബീഫേ ഹറാമ്ള്ളു മൊയ്ദുക്കാ.”

”അപ്പൊ ജ്ജ് പോത്ത് തിന്ന്ണതോ.”’
”ശ്ശ് …പതുക്കെ. കേരളത്തില് അതൊക്കെ ആവാം. പുറത്ത് പോയാ ഞാന്‍ പക്കാ വെജ്ജാ.”
”ജ്ജ് അതിനെപ്പളാടാ പൊറത്ത് പോണത്.”
”ആ… നാണുവും ബന്നല്ലോ. വാ… എന്തൊക്കേ വിശേഷം.”
”എന്തു പറയാനാ, ഓരോരോ വാര്‍ത്ത കേട്ടിട്ട് പത്രം നോക്കാനേ തോന്ന്ണില്ല.”
”പീഡനല്ലേ.”

”അതല്ല, ചെറിയ കുഞ്ഞ് മക്കളെ മുട്ടന്‍ വടിയെട്ത്ത് തന്താരും തള്ളാരും കൂടി തല്ലുകാന്നൊക്കെ വച്ചാ എന്താ ചെയ്യാ.”
”ഉം… ശരിയാ. പക്ഷേ പത്രം നോക്കാഞ്ഞിട്ട് കാര്യല്ല, മൊബൈലില് ങ്ങനെ ബര്വല്ലേ പോട്ടോ സഹിതം.” മൊയ്ദുക്ക ഹാന്റ്‌സെ്റ്റ് കാണിച്ച് പറഞ്ഞു.
”കുറച്ചു മുമ്പ് മ്പളെ തൊടുപുഴേലും ണ്ടായിര്ന്നല്ലോ.”- വാസു കൂട്ടിച്ചേര്‍ത്തു.
”എല്ലത്തിന്റേം പിന്നില് ഒരാളാണ്.”
”ആരാ മൊയ്ദുക്കാ.”- വാസുവും നാണുവും ഒന്നിച്ച് ചോദിച്ചു.
”ലഹരി. ന്താ സംശയണ്ടോ. തൊടുപുഴേത്തെ ആ കള്ള ഹമുക്കും ഈ ഹിമാറ്കളുമൊക്കെ ഇങ്ങനാകാന്‍ കാരണം അത് തന്നെ.”
”ആ… മദ്യം തിന്മകളുടെ മാതാവ് ന്ന് മുത്ത് നബി പറഞ്ഞത് എത്ര സത്യം.”
”കള്ള് കുടിച്ചാ എന്തും ചെയ്യാന്നാ ചെലവന്മാര്‌ടെ വിചാരം.”
”ശരിയാ… ആംബുലന്‍സില് ഹാര്‍ട്ട് ഓപറേഷന് കൊണ്ട് പോയ 13 വയസ്സ് ള്ള പൈതലിനെ ജിഹാദീന്ന് വിളിച്ചോനും പറഞ്ഞത് മദ്യത്തിന്റെ പൊറത്ത് കമന്റീന്നാ.”

”ഓന്റെ അകത്ത്ള്ള ലഹരി കള്ളല്ല, വര്‍ഗീയതേണ്.”
”അതന്നെ. കുടിച്ചാ വയറ്റില് കെടക്കണം. എന്നെ പോലെ’- വാസു
‘അന്റെ മഹിമ വല്ലാണ്ടെ പറയണ്ട. കെട്ട്യോളെ പേടിച്ചിട്ടല്ലേ പഹയാ ജ്ജ് കുടി നിര്‍ത്തീത്. ഓളെ സമ്മയിച്ച്.”
”കുടി മാത്രല്ല മൊയ്ദുക്കാ, കഞ്ചാവും ലഹരിമരുന്നുകളും ഒക്കെ പ്രശ്‌നാണ്.”- നാണു.
”അതാണ് ഞമ്മള് ലഹരി തൊടാത്തത്.”’- മൊയ്ദുക്ക.
”ങ്ങക്ക് സൊര്‍ഗത്തില് നല്ല സാധനം കിട്ടൂലേ. ഞങ്ങക്ക് ഇവടേള്ളൂ.”
”പോടാ. നരകത്തില് പോകാന്‍ അനക്കെന്താ ത്ര തെരക്ക്. ആരൊക്കെ സൊര്‍ഗത്തിലെത്തൂന്ന് പടച്ച തമ്പുരാനേ അറിയൂ, മനസ്സിലായോ.”

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.