2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ക്രിസ്റ്റന്‍ ഗില്ലിബ്രാന്റ് സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു

 

വാഷിങ്ടണ്‍: അടുത്തവര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സെനറ്റര്‍ ക്രിസ്റ്റന്‍ ഗില്ലിബ്രാന്റ്. മത്സരിക്കാനുള്ള ആഗ്രഹം ജനുവരിയില്‍ അറിയിച്ചിരുന്നുവെങ്കിലും ഇന്നലെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാമനിര്‍ദേശം തേടുന്നതായി അവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടുമെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സ്ഥാനാര്‍ഥിത്വം തേടുന്ന പട്ടികയില്‍ ഗില്ലിബ്രാന്റും ഉണ്ടാവുമെന്ന് ഉറപ്പായി. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അമേരിക്കയില്‍നിന്ന് പ്രധാന ശബ്ദങ്ങളില്‍ ഒന്നാണ് ഗില്ലിബ്രാന്റിന്റേത്.

ഡെമോക്രാറ്റ് പ്രൈമറി പോരാട്ടത്തിന് രംഗത്തിറങ്ങുന്ന രണ്ടാമത്തെ സെനറ്റ് അംഗമാണ് ഗില്ലിബ്രാന്റ്. മാസച്യൂസറ്റ്‌സില്‍നിന്നുള്ള എലിസബത്ത് വാറനാണ് ആദ്യം രംഗത്തെത്തിയത്. കാലിഫോര്‍ണിയയില്‍നിന്നുള്ള കമല ഹാരിസ്, ന്യൂജഴ്‌സിയിലെ കോറി ബുക്കര്‍, മിന്നസോട്ടയില്‍നിന്നുള്ള ആമി ക്ലൗബുകാര്‍ എന്നിവരും തെരഞ്ഞെടുപ്പ് രംഗത്തുണ്ടാകുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ വനിതാ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം തേടുന്ന തെരഞ്ഞെടുപ്പാവും അടുത്തവര്‍ഷത്തേതെന്നും ഏറെക്കുറേ ഉറപ്പായി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.