2018 November 12 Monday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാടകീയം; രണ്ടുപേര്‍ വോട്ട് ചെയ്യാനെത്തിയില്ല

 

വേങ്ങര: ജനകീയ മുന്നണി ഭരണം നടത്തുന്ന പറപ്പൂരില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാടകീയമായി. മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ രണ്ടുപേര്‍ വോട്ട് ചെയ്യാനെത്തിയില്ല.
തെരഞ്ഞെടുപ്പ് നടന്ന ഇന്നലെ രാവിലെ വരെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ചൊല്ലി തര്‍ക്കം നിലനിന്നു. നേരത്തെ എ.പി ഹമീദിനെ പ്രസിഡന്റാക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍, ഒരുവിഭാഗം മുന്നണി വിട്ടതോടെ പ്രശ്‌നം രൂക്ഷമായി. നേരത്തെ പ്രസിഡന്റായിരുന്ന പറങ്ങോടത്ത് മുഹമ്മദ് കുട്ടിയുടെ അവകാശവാദത്തിനു മുന്നില്‍ മുന്നണി വഴങ്ങേണ്ടി വന്നതായും നാട്ടുകാര്‍ പറയുന്നു.
മുന്നണിയിലെ പിളര്‍പ്പ് രൂക്ഷമായതോടെ ഒന്‍പതാം വാര്‍ഡില്‍ നിന്നുളള ടി.കെ റഹീം, മുന്‍ പ്രസിഡന്റും 16 ാം വാര്‍ഡ് അംഗവുമായ കാലൊടി ബഷീര്‍ എന്നിവര്‍ വോട്ട് ചെയ്യാനെത്തിയില്ല. സി.പി.എം, എസ്.ഡി.പി.ഐ, പി.ഡി.പി, വെല്‍ഫയര്‍ പാര്‍ട്ടി, ഒരു വിഭാഗം കോണ്‍ഗ്രസ് ചേര്‍ന്ന് ജനകീയ മുന്നണിയായി ഭരണം നടത്തുന്ന പറപ്പൂരിലെ മൂന്നാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.
രണ്ടു തവണ പറങ്ങോടത്ത് മുഹമ്മദ് കുട്ടിയും ഒരു തവണ കാലൊടി ബഷീറുമാണ് പ്രസിഡന്റായത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.