2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തൊഴിലുടമയ്ക്ക് ബാധ്യതഉണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍

 

കോട്ടയം: പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കാനുള്ള ബാധ്യത തൊഴിലുടമയ്ക്കുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
നെടുങ്കുന്നം ആര്‍ട്‌സ് കോളജിനെതിരേ ചങ്ങനാശ്ശേരി സ്വദേശി ആര്‍. പവിത്രന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. പരാതിക്കാരന്റെ മകളെ 2017 ലെ ഓണാവധിയോടനുബന്ധിച്ച് അവധിയെടുത്തതിന്റെ പേരില്‍ കോളജില്‍ നിന്നു പിരിച്ചുവിട്ടെന്നും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നുമാണ് പരാതി.
എന്നാല്‍, അനധികൃതമായി ജോലിക്ക് ഹാജരാകാത്തതുകൊണ്ടാണ് പിരിച്ചുവിട്ടതെന്ന് കോളജ് അധികൃതര്‍ കമ്മീഷനെ അറിയിച്ചു.
പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിട്ടുമില്ല. പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ചാല്‍ അത് കാലതാമസം കൂടാതെ നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.