2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പ്രവാസി മലയാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രത്തിന് നിവേദനം നല്‍കി

മനാമ: പ്രവാസി മലയാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തിന് നിവേദനം നല്‍കിയതായി ‘ബഹ്‌റൈന്‍ ഇന്ത്യ എജ്യുക്കേഷന്‍ ആന്റ് കള്‍ചറല്‍ ഫോറം’ ഭാരവാഹികള്‍ അറിയിച്ചു.സീസണില്‍ വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് നിര്‍ത്തലാക്കുക, പ്രൊഫഷനല്‍ കോളജുകളിലെ എന്‍.ആര്‍.ഐ സീറ്റ് സാധാരണ പ്രവാസിക്ക് താങ്ങാന്‍ പറ്റില്ലെന്നതിനാല്‍ അവര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തുക, എന്‍.ആര്‍.ഐ കമ്മീഷനെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കാണ് നിവേദനം നല്‍കിയത്. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.