2018 January 14 Sunday
കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണ്മതാണെന്‍ പരാജയം
കുഞ്ഞുണ്ണി

പ്രവാസി ഇന്ത്യക്കാര്‍ക്ക് മൊബൈല്‍ കണക്ഷന് ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമില്ലെന്ന് എംബസി

നിസാര്‍ കലയത്ത്

ജിദ്ദ: ഉപയോഗിക്കുന്ന മൊബൈല്‍ കണക്ഷനുകള്‍ക്ക് പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചതായി ഇന്ത്യന്‍ എംബസി. ഇതോടെ ലക്ഷകണക്കിന് പ്രവാസികളുടെ ആശങ്കയ്ക്ക് വിരാമമായി. ആധാര്‍ കാര്‍ഡില്ലാത്ത വിദേശികള്‍ക്കും പ്രവാസികള്‍ക്കും വെരിഫിക്കേഷന്‍ നടത്തുന്നതിനായി ടെലികോം വകുപ്പ് പ്രത്യേക ഫോര്‍മാറ്റുകള്‍ സൗകര്യപ്പെടുത്തിയിട്ടുണ്ടെന്നും എംബസി അധികൃര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം പ്രവാസികള്‍ക്കും വിദേശികള്‍ക്കും മൊബൈല്‍ റീ വെരിഫിക്കേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തെതന്നെ കേന്ദ്രം മൊബൈല്‍ കമ്പനികളെ അറിയിച്ചിരുന്നു. ജനുവരി മുതല്‍ ഇത് നിലവില്‍ വരികയും ചെയ്തതായി എംബസി അറിയിച്ചു. പാസ്‌പോര്‍ട്ടുമായി ടെലികോം ഔട്ട്‌ലെറ്റുകളില്‍ പോയി വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയാണ് പ്രവാസികള്‍ ചെയ്യേണ്ടതെന്നും എംബസി അറിയിച്ചു. അല്ലാത്തവര്‍ മൊബൈല്‍ കമ്പനിയുടെ നെബ്‌സൈറ്റ് വഴി റീ വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കണം.
2016ലെ ആധാര്‍ നിയമപ്രകാരം പ്രവാസി ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ആധാറിന് അര്‍ഹരല്ല. നിയമ പ്രകാരം ആധാറിന് അര്‍ഹരായവരില്‍ നിന്ന് മാത്രമേ വിവിധ സേവനങ്ങള്‍ക്കും മറ്റും തിരിച്ചറിയില്‍ രേഖയായി ആധാര്‍ ആവശ്യപ്പെടാന്‍ പാടുള്ളൂ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.