2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രവാസികളോട് മാന്യമായ സമീപനം സ്വീകരിക്കണം: ജിഫ്‌രി തങ്ങള്‍

 

കൊണ്ടോട്ടി: കൊവിഡ്-19 പശ്ചാത്തലത്തില്‍ പ്രവാസ ലോകത്തു നിന്ന് വീട്ടിലേക്ക് വരുന്ന ഗള്‍ഫ് സഹോദരങ്ങളോട് മാന്യമായ സമീപനമാണ് വീട്ടുകാരില്‍ നിന്നും ജനങ്ങളില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഈ മഹാവിപത്തില്‍ നിന്ന് രക്ഷനേടുന്നതിന് കൂട്ടായ നീക്കങ്ങള്‍ നടത്തേണ്ട സന്ദര്‍ഭമാണിത്. കരുണയും സ്‌നേഹവും മനുഷ്യന്റെ ഉല്‍കൃഷ്ട ഗുണങ്ങളാണ്. പ്രശ്‌നങ്ങളും പ്രതിസന്ധികളുമുള്ള ഇത്തരം ഘട്ടങ്ങളിലാണ് മനുഷ്യത്വത്തിന് മഹത്വം വര്‍ധിക്കുന്നത്.
ഗള്‍ഫുകാര്‍ നാട്ടിലെത്തുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്നും ആത്മവിശ്വാസം പകര്‍ന്ന് കൊടുക്കുന്നതിന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് അവരെ സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടനാ പ്രവര്‍ത്തകര്‍ നടത്തണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു.
സര്‍ക്കാരിന്റെ ക്വാറന്റൈനില്‍ രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരുമിച്ച് താമസിപ്പിക്കുന്ന സാഹചര്യം ഒരുനിലക്കും ഉണ്ടാകരുതെന്നും തങ്ങള്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.