2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പ്രവാസികളെ നികുതിവലയില്‍ കുടുക്കാന്‍ കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: പ്രവാസികള്‍ വിദേശത്തു സമ്പാദിക്കുന്ന പണത്തിനു നികുതിയില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രവാസികളെ നികുതിവലയില്‍ കുടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വിദേശരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സ്വത്ത് സമ്പാദിക്കുന്ന ഇന്ത്യക്കാരെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും. ഇതിനായി സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരും.
വിദേശത്തു കള്ളപ്പണം നിക്ഷേപിക്കുന്നത് ഇല്ലാതാക്കാനുള്ള നടപടികളുടെ ഭാഗമെന്ന നിലയിലാണ് സര്‍ക്കാര്‍ നീക്കം. എല്ലാ പ്രവാസികളും സത്യസന്ധമായ ഉദ്ദേശത്തോടെ ബിസിനസ് ചെയ്യുന്നവരല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇന്ത്യയില്‍ വ്യവസായം നടത്തുന്ന നിരവധി പേര്‍ വിദേശത്തും നിക്ഷേപം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രവാസികളുടെ വരുമാനം പരിശോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രവാസികള്‍ക്കായുള്ള പുതിയ താമസച്ചട്ടങ്ങളും പുതിയ നിയമത്തിലുണ്ടാകും. 120 ദിവസം ഇന്ത്യയില്‍ താമസിച്ചാല്‍ ഇന്ത്യയിലെ സ്ഥിരതാമസക്കാരനായി കണക്കാക്കാനാണ് പുതിയ നിയമം നിര്‍ദേശിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.