2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രവാസികളിൽ നിന്നും ക്വാറന്റൈന് പണം ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണം: ഐ വൈ സി സി ബഹ്‌റൈൻ

ഉബൈദുല്ല റഹ് മാനി

“സർക്കാരിന്റെ ക്വാറന്റൈൻ സംവിധാനം പരാജയമാണെന്നതിന്റെ തെളിവാണ് ഈ പ്രഖ്യാപനം”

മനാമ: വിദേശത്ത് നിന്നും തിരികെ എത്തുന്ന പ്രവാസികളിൽ നിന്നും ക്വാറന്റൈന് പണം ഈടാക്കുമെന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിദേശങ്ങളിൽ നിന്നും മടങ്ങുന്ന പ്രവാസികൾ ഭൂരിഭാഗം പേരും തൊഴിൽ നഷ്ടപ്പെട്ടവരും,അസുഖ ബാധിതരുമാണ്.മാസങ്ങളായി ജോലിയില്ലാതെയും ശമ്പളമില്ലാതെയും ബുദ്ധിമുട്ടുന്ന പ്രവാസികൾ തിരികെ പോകുവാൻ ടിക്കറ്റ് എടുക്കുവാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്.പ്രവാസി സംഘടനകളുടെ സഹായം കൊണ്ടാണ് പലരും ടിക്കറ്റ് എടുത്ത് നാട്ടിൽ എത്തുന്നത്.ഇനി മുന്നോട്ട് എങ്ങനെ ജീവിക്കും എന്ന് ആലോചിച്ച് പ്രയാസപ്പെട്ട് വരുന്ന പ്രവാസികൾക്ക് സർക്കാരിന്റെ വക ഇരുട്ടടിയാണ് കോറന്റൈനുള്ള പണം കൂടി അവരവർ കണ്ടെത്തണം എന്നുള്ളത്. ഇത് പ്രതിക്ഷേധാർഹമാണ്.
മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശന വേളയിൽ തൊഴിൽ നഷ്ടപ്പെട്ട് വരുന്ന പ്രവാസികൾക്ക് ആറ് മാസത്തെ ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു അത് വെറും പാഴ് വാക്ക് ആയിരുന്നു എന്നത് പിന്നീടാണ് പ്രവാസി സമൂഹം തിരിച്ചറിഞ്ഞത്. വാഗ്ദാനങ്ങൾ നൽകുകയും അത് നടപ്പിലാക്കാതെ ഇരിക്കുന്ന കാര്യത്തിലും കേന്ദ്ര സർക്കാരും കേരള സർക്കാരും മത്സരിക്കുകയാണ്.
രണ്ടര ലക്ഷം ആളുകളെ ക്വാറന്റൈൻ ചെയ്യുവാനുള്ള സൗകര്യമുണ്ടെന്ന് പറഞ്ഞിട്ട് അതിന്റെ പത്ത് ശതമാനം പോലും ആളുകൾ എത്തുന്നതിന് മുൻപേ സർക്കാരിന്റെ ക്വാറന്റൈൻ സംവിധാനം പരാജയമാണ് എന്നതിന്റെ തെളിവാണ് സർക്കാരിന്റെ ഈ പ്രഖ്യാപനം എന്ന് ഐ വൈ സി സി ഭാരവാഹികളായ അനസ് റഹീം,എബിയോൺ അഗസ്റ്റിൻ,നിധീഷ് ചന്ദ്രൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.