2018 January 13 Saturday
കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണ്മതാണെന്‍ പരാജയം
കുഞ്ഞുണ്ണി

പ്രവാസികളില്‍നിന്ന് സംഭാവന സ്വീകരിച്ച് പ്രവാസികള്‍ക്ക് ക്ഷേമനിധി: മുഖ്യമന്ത്രി

തിരുവനന്തപുരം: സാമ്പത്തികശേഷിയുള്ള പ്രവാസികളില്‍നിന്ന് സംഭാവന സ്വീകരിച്ച് പ്രവാസികള്‍ക്കായി ക്ഷേമനിധി രൂപീകരിക്കുന്നകാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ ഏതുഭാഗത്തുള്ള മലയാളിയുടെയും നൈപുണ്യവും വൈദഗ്ധ്യവും കേരളത്തിനു പ്രയോജനപ്പെടുത്താന്‍ കഴിയണം. കേരളത്തിന്റെ വികസനപ്രക്രിയയില്‍ കാര്യമായ പങ്കുവഹിക്കാന്‍ പ്രവാസി സമൂഹത്തിനു സാധ്യമാകുന്ന അന്തരീക്ഷമുണ്ടാകണം. ഇത്തരം കൊടുക്കല്‍ വാങ്ങലിന്റെ പാലം കേരളത്തിലുള്ളവരുടെയും പ്രവാസി സമൂഹത്തിന്റെയും ഇടയിലുണ്ടായാല്‍ അത് ഇരുകൂട്ടര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും. അത്തരമൊരു മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണു ലോക കേരള സഭ രൂപീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ വികസനകാര്യങ്ങളില്‍ ലോക കേരള സഭക്ക് ക്രിയാത്മകമായി ഇടപെടാനാകും. അതിനാല്‍ ലോക കേരള സഭ രാജ്യത്തിനാകെ മാതൃകയാകണം.
പ്രവാസി പുനരധിവാസത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചുപ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.