2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

പ്രവാസം ദുരിതമയമായി; ഒടുവില്‍ കോഴിക്കോട് സ്വദേശിനി സാബിറ നാട്ടിലേയ്ക്ക് മടങ്ങി

ദമാം: മോശം ജോലിസാഹചര്യങ്ങളും ശമ്പളം കിട്ടാത്തതും കാരണം പ്രവാസജീവിതം ദുരിതമയമായ മലയാളിയായ വീട്ടുജോലിക്കാരി ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. കോഴിക്കോട് രാമനാട്ടുകര സ്വദേശിനി സാബിറയാണ് ദമാം വനിത അഭയാര്‍ത്ഥി ക്യാംപില്‍ നിന്നും നാട്ടിലേക്ക് തിരിച്ചത്.

ആറു മാസങ്ങള്‍ക്കു മുന്‍പാണ് ഹഫര്‍ അല്‍ ബാത്വിനിലെ സ്വദേശി കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. എന്നാല്‍, ഇവിടുത്തെ മോശം അവസ്ഥ കാരണം രക്ഷപ്പെട്ടാണ് നാട് കടത്തല്‍ കേന്ദ്രത്തില്‍ എത്തപ്പെട്ടത്.
ജോലിക്കെത്തി നാലുമാസം കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചില്ല. ഒരിക്കല്‍ ശമ്പളം ചോദിച്ചപ്പോള്‍ തര്‍ക്കമാകുകയും ഒടുവില്‍ സ്‌പോണ്‍സറുടെ ഭാര്യ പിടിച്ചു തള്ളി താഴെ വീണ് കാല്‍മുട്ട് തെറ്റി നടക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായതായും സാബിറ പറഞ്ഞു. ഒടുവില്‍ സഹികെട്ടപ്പോള്‍ ആരുമറിയാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങി അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ പോയി പരാതിപെടുകയായിരുന്നു. പൊലിസുകാരാണ് ദമാമിലെ വനിതാ തര്‍ഹീലില്‍ എത്തിച്ചത്.

ഇവിടെ, ജീവകാരുണ്യപ്രവര്‍ത്തകര്‍ സ്‌പോണ്‍സറെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും ഇവരുടെ കാര്യത്തില്‍ ഇടപെടാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് അയാള്‍ കൈയൊഴിഞ്ഞു. പാസ്‌പോര്‍ട്ട് തിരികെ നല്‍കാത്തത് മൂലം രണ്ടു മാസത്തോളം സാബിറയ്ക്ക് അഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്നു. ഒടുവില്‍ ഇന്ത്യന്‍ എംബസ്സി വഴി സാബിറയ്ക്ക് ഔട്ട്പാസ്സ് എടുത്തുനല്‍കി അഭയകേന്ദ്രത്തിന്റെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് എടുക്കുകയുമായിരുന്നു. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ നവയുഗം കോബാര്‍ സിറ്റി യൂണിറ്റ് കമ്മിറ്റി സാബിറയ്ക്കുള്ള വിമാനടിക്കറ്റ് നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News