2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പ്രളയ ദുരിതാശ്വാസത്തിന് ശേഖരിച്ച ഉല്‍പന്നങ്ങള്‍ നഗരസഭയ്ക്ക് കൈമാറി

പോത്തന്‍കോട്: പ്രളയ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ പോത്തന്‍കോട് പ്രസ് ക്ലബ്ബ് പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച വിവിധ ഉല്‍പന്നങ്ങള്‍ നഗരസഭയ്ക്ക് കൈമാറി.
പോത്തന്‍കോട് പ്രസ് ക്ലബ്ബ് ഹാളില്‍ മേയര്‍ വി.കെ പ്രശാന്ത്, പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍ നായര്‍, കൗണ്‍സിലര്‍ സിന്ധുശശി, പഞ്ചായത്ത് അംഗം അഡ്വ. എസ്.വി സജിത്ത്, പ്രസ് ക്ലബ്ബ് ഭാരവാഹികളായ ബി.എസ് ഇന്ദ്രന്‍, ജീവന്‍ ഷാ, പി. സുരേഷ്ബാബു, മണിവസന്തം ശ്രീകുമാര്‍, ചെറിയാന്‍, വിപിന്‍ കുമാര്‍, പോത്തന്‍കോട് പഞ്ചായത്ത് ലൈബ്രറേറിയന്‍ തുളസീധരന്‍ സംബന്ധിച്ചു. കൈമാറിയ സാധനങ്ങള്‍ നഗരസഭയുടെ വാഹനത്തില്‍ ദുരിതാശ്വാസ ക്യാംപിലേക്ക് കൊണ്ടുപോയി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.