2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

പ്രളയ ദുരിതര്‍ക്ക് സഹായ ഹസ്തവുമായി ‘സഹചാരി’

എറിയാട്: കൊടുങ്ങല്ലൂര്‍ മേഖലയിലെ പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കാരുണ്യത്തിന്റെ സ്‌നേഹ സ്പര്‍ശവുമായി കൊടുങ്ങല്ലൂര്‍ മേഖല എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ദുരിതാശ്വാസ സഹായം നല്‍കി. കൊടുങ്ങല്ലൂര്‍ റെയ്ഞ്ച് സെക്രട്ടറി പി. യൂനുസ് ഫൈസി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡന്റ് മുഹമ്മദ് ശഫീഖ് ഫൈസി അധ്യക്ഷനായി. ഉഴുവത്ത് കടവ് മഹല്ല് പ്രസിഡന്റ് അഡ്വ. വി.എസ് സിറാജുദീന്‍, അബദുല്‍ ഹമീദ് മൗലവി, സി.എസ് ഹുസൈന്‍ തങ്ങള്‍, ടി.എ സിദ്ദിഖ്, ടി.കെ.എ കബീര്‍ ഫൈസി, മുഹമ്മദ് മുസ്്‌ലിയാര്‍, റസാഖ് മൗലവി, അബ്ദുല്ല മൗലവി സംബന്ധിച്ചു. ദുരിതം അനുഭവിക്കുന്ന ഉഴുവത്ത് കടവ്, കോതപറമ്പ് , കല്ലുംപുറം ഏരിയകളിലാണ് സഹായ വിതരണം നടത്തിയത്. ഗൃഹോപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, പഠനോപകരണങ്ങള്‍, വസ്ത്രങ്ങള്‍, നിസ്‌ക്കാര കുപ്പായം, പായ എന്നിവയാണ് വിതരണം നടത്തിയത്. ഇസ്ഹാക് മൗലവി, മുഈനുദ്ദീന്‍, ഷാജി എറിയാട്, നബിന്‍ ഷാഹ് തുടങ്ങിയവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.