2019 February 18 Monday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

പ്രളയ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളും രംഗത്ത്

മനാമ: കേരളത്തിലെ പ്രളയ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ദുരിതാശ്വാസവുമായി ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്ത്.

ഇവിടെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ശേഖരിച്ച 1.3 ടണ്ണിന്റെ അവശ്യവസ്തുക്കള്‍ കഴിഞ്ഞ ദിവസം കേരളത്തിലേക്ക് കയറ്റി അയച്ചു.

വസ്ത്രങ്ങള്‍, ക്ലീനിങ് മെറ്റീരിയല്‍സ്,നാപ്കിന്‍, ടൂത്ത് ബ്രഷ്,ഡെറ്റോള്‍, അടിവസ്ത്രങ്ങള്‍, ടൂത്ത് പേസ്റ്റ് തുടങ്ങി നിരവധി സാധനങ്ങളാണ് ഇതിലുള്‍പ്പെടുന്നത്.

രക്ഷിതാക്കളില്‍ നിന്നും സാമൂഹിക സന്നദ്ധ സംഘടനകളില്‍ നിന്നും ശേഖരിച്ചതാണ് ഇത്രയും സാധനങ്ങളെന്ന് സംഘാടകര്‍ സുപ്രഭാതത്തെ അറിയിച്ചു.

സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തത് അധ്യാപകരുടെ മേല്‍നോട്ടത്തിലായിരുന്നു. സ്‌കൂള്‍ ചെയര്‍മാന്‍ എസ് നടരാജന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.