2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

പ്രളയ ദുരിതം: സഹായ ഹസ്തവുമായി ബഹ്‌റൈന്‍ കെഎംസിസി രംഗത്ത്

പ്രഥമ ഘട്ടം 500കിലോ വസ്ത്രങ്ങള്‍ ഉടന്‍ ദുരിതാശ്വാസ ക്യാന്പിലേക്കയക്കും

 

ഉബൈദുല്ല റഹ് മാനി

മനാമ: നാട്ടില്‍ പ്രളയ ദുരിതത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസവുമായി ബഹ്‌റൈന്‍ കെ.എം.സി.സി രംഗത്ത്. പ്രഥമ ഘട്ടം ദുരിതാശ്വാസ ക്യാന്പുകളില്‍ കഴിയുന്ന 2500ഓളം കുട്ടികള്‍ക്ക് പുത്തന്‍ വസ്ത്രങ്ങള്‍ ഉടന്‍ ക്യാംപുകളിലെത്തിക്കുമെന്ന് കെഎംസിസി പ്രസിഡന്റ് എസ് വി ജലീല്‍ അറിയിച്ചു.

ഇതിനായി ശേഖരിച്ച 500 കിലോ തൂക്കമുള്ള വസ്ത്രങ്ങള്‍ 30ഓളം ബോക്‌സുകളില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസം സൂപ്പര്‍നെറ്റ് കാര്‍ഗോയുടെ സഹകരണത്തോടെയാണ് നാട്ടിലെത്തിക്കുകയെന്നും അദ്ധേഹം അറിയിച്ചു.

കെ.എം.സി.സിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ തുടക്കം കുറിച്ചിരിക്കുകയാണെന്നും വരുംദിവസങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുമെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കെ.എം.സി.സിയുടെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം മാറ്റിവെച്ചു ദുരിതാശ്വാസപ്രവര്‍ത്തങ്ങള്‍ക്കു മുന്‍ഗണന നല്‍കുവാന്‍ കീഴ്ഘടകങ്ങള്‍ക്കെല്ലാം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എല്ലാവരും ഈ ഉദ്യമത്തോട് സഹകരിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3364 4866


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.