2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

പ്രളയബാധിത മേഖലയില്‍ കൂട്ടികളുമായി സംവദിച്ച് മുതുകാട്

പൊഴുതന: പ്രളയ ബാധിത മേഖലയിലെ വിദ്യാര്‍ഥികളുമായി സംവദിച്ച് അവര്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കാന്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പൊഴുതനയിലെത്തി.
കുറിച്ച്യര്‍മലയിലെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം റാഷ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ഓള്‍ ഇന്ത്യ സെക്രട്ടറി സി.ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നസീമ മുഖ്യപ്രഭാഷണം നടത്തി. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ് സ്വാഗതവും അച്ചൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ആര്‍.കെ ഷാഫി നന്ദിയും പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.