2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പ്രളയബാധിതര്‍ക്ക് കൈത്താങ്ങുമായി തയ്യില്‍ തൊഴിലാളികള്‍

ആലപ്പുഴ: ജില്ലയിലെ പ്രളയബാധിതര്‍ക്കു തയ്യില്‍ തൊഴിലാളികളുടെ കൈത്താങ്ങ്. ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്കു സഹായമായി തുണിത്തരങ്ങളാണു നല്‍കുന്നത്.
ആലപ്പുഴ ജില്ലാ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് കെ. മാനുക്കുട്ടന്‍, ജനറല്‍ സെക്രട്ടറി എന്‍.സി ബാബു എന്നിവര്‍ ചേര്‍ന്ന് എ.കെ.ടി.എ ജില്ലാ സെക്രട്ടറി പി.എസ് യൂസഫ്, പ്രസിഡന്റ് വി.കെ മണി എന്നിവര്‍ക്കു തുണിത്തരങ്ങള്‍ കൈമാറി. ഷര്‍ട്ട്, ബെഡ്ഷീറ്റ്, സത്രീകള്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ എന്നിവയാണുള്ളത്. യോഗത്തില്‍ ട്രസ്റ്റ് ഭാരവാഹികളായ എം.കെ പ്രകാശന്‍, ജി. സജീവന്‍, എസ്. സതികുമാര്‍, അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ബി. ഷാജി എന്നിവരും പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്തുലക്ഷം രൂപ കൊല്ലത്ത് നടന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണനു തയ്യില്‍ തൊലാളികള്‍ കൈമാറിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.