2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പ്രളയബാധിതര്‍ക്കായി സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര

കൊല്ലം:പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ എത്തുന്നവരുടെ പുനരധിവാസത്തിന് പണം സ്വരൂപിക്കാനായി ജില്ലയിലെ സ്വകാര്യ ബസുകള്‍ കാരുണ്യയാത്ര നടത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തിക്കുന്നതിനായി ടിക്കറ്റില്ലാ യാത്രയാണ് ജില്ലയിലെ 600 ബസുകള്‍ ഒരുക്കിയത്. ബസുകളിലുള്ള ബക്കറ്റിലേക്ക് യാത്രക്കാര്‍ക്ക് പണം നിക്ഷേപിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയായിരുന്നു ട്രിപുകളെല്ലാം.
ദിവസം മുഴുവന്‍ സര്‍വിസ് നടത്തി പരമാവധി പണം സ്വരൂപിച്ച് ദുരിതബാധിതര്‍ക്ക് നല്‍കുന്നതിനായാണ് പരിപാടി നടത്തിയത്.പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംഘടിപ്പിച്ച പരിപാടി ചിന്നക്കട ബസ്‌ബേയില്‍ ജില്ലാ കലക്ടര്‍ ഡോ.എസ് കാര്‍ത്തികേയന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു.
പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയും അദ്ദേഹം നല്‍കി. ദുരന്തം നേരിടുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ മുന്‍കൈയെടുത്ത സ്വകാര്യബസ് ഉടമകളെ കലക്ടര്‍ അഭിനന്ദിച്ചു. ചടങ്ങില്‍ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ജില്ലാ പ്രസിഡന്റ് എം.ഡി രവി, ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, വൈസ് പ്രസിഡന്റ് പി. സുന്ദരേശന്‍, ജോയിന്റ് സെക്രട്ടറി വി. ശശിധരന്‍പിള്ള, ട്രഷറര്‍ എന്‍. പ്രസാദ്, സെന്‍ട്രല്‍ കമ്മിറ്റി അംഗം വി. ബാലചന്ദ്രന്‍പിള്ള, പങ്കെടുത്തു.

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.