2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

പ്രളയബാധിതര്‍ക്കായി പ്രവാസലോകത്ത് പ്രാര്‍ത്ഥനാ സദസ്സുകള്‍

ദുരിതാശ്വാസ നിധിയിലേക്കുള്ള കളക്ഷനും പുരോഗമിക്കുന്നു

ഉബൈദുല്ല റഹ് മാനി

മനാമ: നാട്ടില്‍ പ്രളയബാധിതരായി കഴിയുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രവാസ ലോകത്ത് പ്രത്യേക പ്രാര്‍ത്ഥനാ സദസ്സുകള്‍ നടന്നു.
ഗള്‍ഫിലെ വാരാന്ത അവധി ദിനങ്ങളിലും അറഫാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങുകളിലുമാണ് പ്രളയബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ സദസ്സുകള്‍ നടന്നത്.
പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കുപുറമെ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ മതരാഷ്ട്രീയ സാംസ്‌കാരിക ചടങ്ങുകളില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കളക്ഷനും പുരോഗമിക്കുന്നുണ്ട്.
ബഹ്‌റൈനില്‍ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ദിക്ര്! ദുആ മജ് ലിസിന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.
പ്രപഞ്ച നാഥന്റെ സാന്നിധ്യം നാം എപ്പോഴും ഓര്‍മ്മിക്കണമെന്നും അല്ലാഹുവിനെ ധിക്കരിച്ചു അധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിക്കുന്നവരാവരുതെന്നും അല്ലാഹുവിലേക്കടുക്കാനുള്ള സാഹചര്യമാണിതെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
ദുരിത ബാധിതരെ സഹായിക്കേണ്ടത് വിശ്വാസികളുടെ കടമയാണ്. അത് പ്രാര്‍ത്ഥന കൊണ്ടെങ്കിലും നിര്‍വ്വഹിക്കണം.
ദുരിതബാധിതര്‍ക്കുള്ള സഹായങ്ങള്‍ നേര്‍ച്ചയാക്കാമെന്നും അല്ലാഹുവിനടുക്കല്‍ ഏറെ പ്രതിഫലാര്‍ഹമുള്ള കാര്യമാണ് തന്റെ സഹോദരനെ സഹായിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.

ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ ഭാരവാഹികളും മദ്‌റസാ മുഅല്ലിംകളും പങ്കെടുത്തു. സമസ്തയുടെ നിര്‍ദേശപ്രകാരം എസ്.കെ.എസ്.എസ്.എഫും സമസ്തയും സംയുക്തമായി സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനവും ഇവിടെ നടന്നു. ബലി പെരുന്നാള്‍ ദിനത്തിലും തൊട്ടടുത്ത ദിവസങ്ങളിലുമായി ബഹ്‌റൈനിലെ വിവിധ ഏരിയാഘടകങ്ങളിലൂടെ ശേഖരിക്കുന്ന സംഭാവനകള്‍ നാട്ടിലെ അര്‍ഹരായവരിലേക്കെത്തിക്കും. എല്ലാവരും ഇത്തരം സദുദ്യമങ്ങളില്‍ പങ്കാളികളാവണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.