2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പാണിയേലി പോര് തുറന്നു

പെരുമ്പാവൂര്‍: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പാണിയേലി പോര് വിനോദ സഞ്ചാര കേന്ദ്രം തുറന്നു. ചെളി നീക്കിയും ഒടിഞ്ഞ മരങ്ങള്‍ വെട്ടി നീക്കിയും സൗകര്യങ്ങള്‍ ഒരുക്കിയാണു ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാണിയേലി പോര് വീണ്ടും തുറന്നത്. ആദ്യ ദിവസം സഞ്ചാരികളുടെ എണ്ണം കുറവായിരുന്നു. ഇന്നു മുതല്‍ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണു പ്രതീക്ഷ.
മണലടിഞ്ഞു പോരിന്റെ തീരത്തിനു വീതി കൂടിയിട്ടുണ്ട്. ബീച്ച് രീതിയില്‍ മണല്‍പരപ്പു രൂപപ്പെട്ടു. തീരത്തെ മണ്ണിടിഞ്ഞതോടെ ചില ഭാഗങ്ങളില്‍ പുഴയുടെ വീതിയും വര്‍ധിച്ചു. തീരം മുതല്‍ ടിക്കറ്റ് കൗണ്ടര്‍ വരെ ചെളി നിറഞ്ഞ നിലയിലായിരുന്നു. ഇവ യന്ത്രം ഉപയോഗിച്ചു നീക്കി. ഇരിപ്പിടങ്ങള്‍ മണ്ണില്‍ താഴ്ന്നു പോയിരുന്നു. ശുചിമുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് ഒരു മാസത്തിനകം വനം വകുപ്പ് വിനോദ സഞ്ചാര കേന്ദ്രം തുറന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.