2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

പ്രളയത്തില്‍ അകപ്പെട്ട അധ്യാപികയുടെ വീട്ടില്‍ കൃഷിത്തോട്ടം ഒരുക്കി

കരൂപ്പടന്ന: പ്രളയത്തില്‍ വീടിനും വീട്ടുവളപ്പിനും നാശം നേരിട്ട അധ്യാപികയുടെ വീട്ടില്‍ അധ്യാപക ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് കൃഷിത്തോട്ടം ഒരുക്കി. കരൂപ്പടന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും പൂര്‍വ അധ്യാപികയും ഇപ്പോള്‍ പുല്ലൂറ്റ് ഗവ. ഹൈസ്‌കൂളിലെ അധ്യാപികയുമായ അജിതയുടെ കരൂപ്പടന്ന പുഴയോരത്തുള്ള വീട്ടിലാണ് കൃഷിത്തോട്ടം ഒരുക്കിയത്. പ്രളയത്തില്‍ അജിതയുടെ വീട്ടുവളപ്പിലെ കൃഷിത്തോട്ടം നശിച്ചിരുന്നു. അതിനു പകരമായാണ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് വെണ്ട, തക്കാളി, പയര്‍, പച്ചമുളക്, കയ്പക്ക തുടങ്ങിയവ നട്ടുപിടിപ്പിച്ചത്.
പ്രധാനാധ്യാപിക എം. ജയലക്ഷ്മി, അധ്യാപകരായ കെ.എച്ച്. ബിന്നി, കെ.കെ സഫിയ, കെ.എസ് സുഷ, കെ.എച്ച് നിസ, സി.ആര്‍ ധന്യ, ബിന്ദു എന്നിവരും വിദ്യാര്‍ഥികളായ രഞ്ജിത്, ബിലാല്‍, ഷാന്‍, അമീന്‍ എന്നിവരും നേതൃത്വം നല്‍കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.