2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

പ്രളയത്തിന് ശേഷം ജലാശയങ്ങള്‍ ശോഷിക്കുന്നു

മാനന്തവാടി: ജില്ല കൊടും പ്രളയത്താല്‍ ചുറ്റപ്പെട്ടിട്ട് അധിക ദിവസമാകുന്നതിന് മുന്‍പ് പുഴയും തോടും ജലാശയങ്ങളും വേനലിന് സമാനം. വെള്ളമില്ലാത്ത അവസ്ഥയാണ്.
പുഴകളിലും തോടുകളിലും വയലുകളിലും ദിവസങ്ങളോളം വെള്ളം കെട്ടിക്കിടന്നിട്ടും ഇപ്പോള്‍ വേനലിന് സമാനമായതിനെ കുറിച്ച് വിദഗ്ധ പഠനം നടത്തണമെന്ന ആവശ്യം ശക്തമായി. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണ് ജില്ല നേരിട്ടത്.
വീടുകളും കിണറുകളും താഴ്ന്ന പ്രദേശങ്ങളും നഗരപ്രദേശങ്ങള്‍ വരെ ദിവസങ്ങളോളം വെള്ളക്കെട്ടിലകപ്പെട്ടു. എന്നാല്‍ വെള്ളം ഇറങ്ങി ദിവസങ്ങള്‍ കഴിയും മുന്‍പേ പുഴകളും തോടുകളും കിണറുകളുമെല്ലാം ഇപ്പോള്‍ വേനലിന് സമാനമാണ്. പുഴകളിലും കിണറുകളിലും വേനല്‍ കാലത്തെ അത്രപോലും വെള്ളം ഇല്ല. മിക്കവയലുകളിലും ഉഴുതുമറിക്കാന്‍ വരെ വെള്ളമില്ല.
ചില വയലുകള്‍ ടില്ലര്‍ ഉപയോഗിച്ച് പൂട്ടുമ്പോള്‍ അടിഭാഗം വേനലില്‍ കിളച്ചാല്‍ ഉണ്ടാവുന്ന മണ്ണിന്റെ അവസ്ഥയാണ്. ഈ പ്രതിഭാസത്തെക്കുറിച്ച് വിദഗ്ദ പഠനം നടത്തണമെന്നാണ് ആവശ്യമുയരുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.