2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പ്രളയക്കെടുതി: വീടുകളിലേക്ക് മടങ്ങാനാകാതെ ഇനിയും 4,778 പേര്‍

തിരുവനന്തപുരം: വെള്ളമിറങ്ങിയിട്ടും ദുരിതം അകലാതെ കേരളം. മഹാപ്രളയം കഴിഞ്ഞ് ഒരുമാസമാകുമ്പോഴും 4,778 പേര്‍ വീടുകളിലേക്ക് മടങ്ങാനാകാതെ ഇനിയും ദുരിതാശ്വാസ ക്യാംപുകളില്‍. നിലവില്‍ 120 ക്യാംപുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഓണാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സ്‌കൂളുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാംപുകള്‍ ഓഡിറ്റോറിയങ്ങളിലേക്കും ഗ്രന്ഥശാലകളിലേക്കും ബാലഭവനുകളിലേക്കും മാറ്റിയിരിക്കുകയാണ്. എല്ലായിടത്തുമായി 1,481 കുടുംബങ്ങളാണ് ഉള്ളത്. 

ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത് തൃശൂര്‍ ജില്ലയിലാണ് . ഇവിടെ 55 ക്യാംപുകളാണുള്ളത്. 550 കുടുംബങ്ങളില്‍ നിന്നുള്ള 1,738 പേരാണ് തൃശൂരില്‍ ഇപ്പോഴും ക്യാംപുകളില്‍ കഴിയുന്നത്. ആലപ്പുഴയില്‍ 25 ക്യാംപുകളിലായി 486 കുടുംബങ്ങളില്‍ നിന്നുള്ള 1,702 പേര്‍ കഴിയുന്നു. വയനാട് 15 ക്യാംപുകളിലായി 414 പേരും എറണാകുളത്ത് 11 ക്യാംപുകളിലായി 275 പേരും കഴിയുന്നു. ഇടുക്കിയില്‍ ഏഴും പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളില്‍ രണ്ടു വീതവും കോട്ടയത്ത് ഒന്നും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.