2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

പ്രളയക്കെടുതി: ധനസമാഹരണ യജ്ഞം നാളെയും 15നും

കാസര്‍കോട്: പ്രളയം ദുരന്തം വിതച്ച കേരളത്തിന്റെ പുനഃസൃഷ്ടിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ജില്ലയിലെ ധനസമാഹരണ യജ്ഞം നാളെയും 15നും നടക്കും. ജില്ലയില്‍ നാലു താലൂക്കുകളിലായാണു ധനസമാഹരണ യജ്ഞം നടക്കുക. ഓരോ ദിവസവും രണ്ടു താലൂക്കുകളിലാണു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ജനങ്ങളില്‍നിന്നു സംഭാവന സ്വീകരിക്കുന്നത്.
വെള്ളരിക്കുണ്ട് താലൂക്കിലെ ധനസമാഹരണം നാളെ രാവിലെ 10.30 മുതല്‍ ഒന്നുവരെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും കാസര്‍കോട് താലൂക്കിലേത് ഉച്ചയ്ക്കു രണ്ടുമുതല്‍ അഞ്ചുവരെ താലൂക്ക് ഓഫിസിലും നടക്കും. 15നു രാവിലെ 10.30 മുതല്‍ ഒന്നുവരെ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിലും ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ അഞ്ചുവരെ മഞ്ചേശ്വരം താലൂക്കിലെ ധനസമാഹരണം മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഹാളിലും നടക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ എം. രാജഗോപാലന്‍, എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, പി.ബി അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, നഗരസഭാ അധ്യക്ഷന്മാര്‍, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സൈക്കിള്‍ സന്ദേശ
യാത്ര ഇന്ന്
കാസര്‍കോട്: പ്രളയ ദുരന്തനിവാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം സമാഹരിക്കുന്നതിനായി ജില്ലയിലെ ധനസമാഹരണത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന സൈക്കിള്‍ സന്ദേശയാത്ര ഇന്നു നടക്കും. മഞ്ചേശ്വരം മുതല്‍ കാലിക്കടവു വരെ നടക്കുന്ന സൈക്കിള്‍ റാലി രാവിലെ 8.30ന് ഹൊസങ്കടിയില്‍ പി. കരുണാകരന്‍ എം.പി ഫ്‌ളാഗ് ഓഫ് ചെയ്യും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
വൈകിട്ട് 4.30ന് കാലിക്കടവില്‍ നടക്കുന്ന സമാപനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഹൊസങ്കടിയില്‍നിന്നാരംഭിക്കുന്ന സൈക്കിള്‍ റാലിക്കു രാവിലെ ഒന്‍പതിന് ഉപ്പള ബസ് സ്റ്റാന്‍ഡ്, 10ന് കുമ്പള ബസ് സ്റ്റാന്‍ഡ്, 10.45ന് ചൗക്കി, 11.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, ഉച്ചയ്ക്ക് 12ന് മേല്‍പറമ്പ, 12.30ന് പാലക്കുന്ന്, ഉച്ചകഴിഞ്ഞ് രണ്ടിന് പള്ളിക്കര, 2.30ന് മാണിക്കോത്ത് മഡിയന്‍, മൂന്നിന് പുതിയകോട്ട, 3.30ന് നീലേശ്വരം മാര്‍ക്കറ്റ്, നാലിന് ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ സ്വീകരണം നല്‍കും.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുനിസിപ്പല്‍ അധ്യക്ഷന്മാരായ ബീഫാത്തിമ ഇബ്രാഹിം, വി.വി രമേശന്‍, പ്രൊ.കെ.പി ജയരാജന്‍, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാഹുള്‍ ഹമീദ് ബന്തിയോട്, കെ.എ പുണ്ഡരികാക്ഷ, എ.എ ജലീല്‍, കല്ലട്ര അബ്ദുല്‍ഖാദര്‍, കെ.എ മുഹമ്മദാലി, പി. ഇന്ദിര, പൊടിപ്പള്ളത്ത് ദാമോദരന്‍, മാധവന്‍ മണിയറ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളില്‍ പങ്കെടുക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.