2018 November 13 Tuesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

പ്രളയകാലത്തെ കാരുണ്യപ്രവര്‍ത്തനത്തിന് ബഹ്‌റൈനി വനിതക്ക് ആദരം

മനാമ: കേരളത്തില്‍ പ്രളയ ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കുകയും ദുരിതാശ്വാസ ക്യാംപുകളില്‍ നേരിട്ടെത്തി സാന്ത്വനം പകരുകയും ചെയ്ത ബഹ്‌റൈനി വനിത ഫാത്തിമാ അല്‍ മന്‍സൂരിയെ ബഹ്‌റൈനിലെ പ്രവാസി മലയാളി കൂട്ടായ്മ അവാര്‍ഡ് നല്‍കി ആദരിക്കുന്നു.
പ്രവാസി അസോസിയേഷന്‍ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാന്‍ ബഹ്‌റൈന്‍) എന്ന പ്രവാസി സംഘടനയുടെ ഈ വര്‍ഷത്തെ ‘ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ് ‘ ബഹ്‌റൈനി വനിത ഫാത്തിമ അല്‍ മന്‍സൂരിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സല്‍മാനിയയിലെ മര്‍മാരിസ് ഹാളില്‍ ഈമാസം 28ന് നടക്കുന്ന പരിപാടിയില്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികളായപൗലോസ് പള്ളിപ്പാടന്‍, ഡേവിസ് ഗര്‍വാസീസ് എന്നിവര്‍ അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.