2018 September 25 Tuesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

പ്രളയം: ഹരജികളില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം

 

കൊച്ചി: പ്രളയവുമായി ബന്ധപ്പെട്ട് എം.ഐ ഷാനവാസ് എം.പി അടക്കമുള്ളവര്‍ നല്‍കിയ ഹരജികളില്‍ ഒക്ടോബര്‍ ആറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം നല്‍കി.
പ്രളയക്കെടുതി, ഡാമുകളുടെ പ്രവര്‍ത്തനം കൈകാര്യം ചെയ്തതിലെ വീഴ്ച, പ്രളയത്തിനു ശേഷം നടന്ന പരിഹാര നടപടികള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എം.ഐ ഷാനവാസ് ഹരജി സമര്‍പ്പിച്ചത്. ഡാമുകളുടെ പ്രവര്‍ത്തനത്തിനു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ദേശീയ ദുരന്തനിവാരണ നിയമപ്രകാരം ഉപദേശക സമിതി രൂപീകരിക്കുന്നതിനു നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കാലാവസ്ഥാ പ്രവചനം നടത്തുന്നതിനു ചുമതലയുള്ള കേന്ദ്ര ജല കമ്മിഷനെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്.
അതേസമയം കോടതി സ്വമേധയാ എടുത്ത കേസുള്‍പ്പെടെയുള്ള ഹരജികള്‍ ഒരുമിച്ചു പരിഗണിക്കാനായി മാറ്റി. എം.ഐ ഷാനവാസിനു വേണ്ടി അഡ്വ. പി.എ മുഹമ്മദ് ഷാ ഹാജരായി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.